Posted By rosemary Posted On

ലെബനൻ അതിർത്തിയിൽ വമ്പൻ സൈനിക വിന്യാസവുമായി ഇസ്രായേൽ, തീവ്രമായ ഓപ്പറേഷനെന്ന് നെതന്യാഹു

ലെബനൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ഇസ്രയേൽ. തീവ്രമായ ഓപ്പറേഷന് ഇസ്രയേൽ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിൽ യുദ്ധസമാന അന്തരീക്ഷം നിലനിൽക്കെയാണ് നെതന്യാഹുവി​ന്റെ പ്രസ്താവന. വടക്കൻ മേഖലയിൽ സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് അതിർത്തി സന്ദർശന വേളയിൽ നെതന്യാഹു പറഞ്ഞിരുന്നു.

സുരക്ഷ പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ ആഹ്വാനം ചെയ്ത് ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ ഗ്വിർ, ധനമന്ത്രി ബെസാലേൽ സ്മൃത എന്നിവരും രം​ഗത്തുണ്ട്. “അവർ ഞങ്ങളെ ഇവിടെ കത്തിക്കുന്നു, എല്ലാ ഹിസ്ബല്ല കോട്ടകളും കത്തിച്ച് നശിപ്പിക്കപ്പെടണം. യുദ്ധം!” എന്നാണ് ബെൻ ഗ്വിർ ടെല​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. എഫ്പി കണക്ക് പ്രകാരം മേഖലയിലെ സംഘർഷത്തിൽ ഇതുവരെ ലെബനനിലെ 88 പൗരന്മാർ ഉൾപ്പെടെ 455 പേർ കൊല്ലപ്പെട്ടിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *