യുഎഇയില്‍ ചൂട് കൂടിയതോടെ വിഷപ്പാമ്പുകള്‍ പുറത്തിറങ്ങി തുടങ്ങി

യുഎഇയില്‍ ചൂട് കൂടിയതോടെ വിഷപ്പാമ്പുകള്‍ പുറത്തിറങ്ങി തുടങ്ങി. ചൂട് കൂടിയതോടെ മരുഭൂമിയിലെ മാളങ്ങളില്‍ നിന്ന് വിഷപ്പാമ്പുകള്‍ പുറത്തിറങ്ങുന്ന സംഭവങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉമ്മുല്‍ ഖുവൈനിലെ തെരുവ് നായ്ക്കളുടെ വളര്‍ത്തു കേന്ദ്രത്തിലെത്തിയ അറേബ്യന്‍ അണലിയില്‍ നിന്ന് ഇവിടെയുള്ള മൂന്ന് നായകള്‍ക്ക് കടിയേറ്റു. മുഖത്ത് കടിയേറ്റ നായകള്‍ അവശ നിലയിലാണ്. ഇവയെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി വരുന്നതായി സ്‌ട്രേ ഡോഗ്‌സ് സെന്ററിന്റെ സ്ഥാപകന്‍ അമിറ വില്യം അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
ഏപ്രില്‍ മധ്യത്തില്‍ ഉണ്ടായ ശക്തമായ മഴയില്‍ കേന്ദ്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അവ പുറത്തേക്ക് കളയാന്‍ ഒരു തറയില്‍ ഒരു ദ്വാരം ഉണ്ടാക്കിയിരുന്നു. ഇതിലൂടെയാണ് വിഷപ്പാമ്പ് എത്തിയതെന്ന് കരുതുന്നതായി അവര്‍ പറഞ്ഞു. ഈ അണലികള്‍ മാരക വിഷമുള്ളതും മനുഷ്യരില്‍ ജീവഹാനിക്ക് വരെ കാരണമാവുന്നവയുമാണെന്ന് സുവോളജിക്കല്‍ ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റായ ബ്രിട്ടീഷ് പൗരനായ വദ്ദ മോസ്ലി പറഞ്ഞു. അവയുടെ വിഷം പ്രാഥമികമായി വേദനയ്ക്കും വീക്കത്തിനും കാരണമാകും. പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആരോഗ്യം അപകടത്തിലായേക്കാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ മരുഭൂ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത്തരം പാമ്പുകളെ കണ്ടെുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം തേടിയാണ് ഇവ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്. പൊതുവെ മനുഷ്യരെ കണ്ടാല്‍ മാറിപ്പോവുന്ന ജീവിയാണിതെന്നും എന്നാല്‍ അതിന്റെ ജീവന്‍ അപകടത്തിലാണെന്ന് തോന്നുമ്പോഴാണ് അക്രമാസക്തി കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മരുഭൂമിയാണ് അവരുടെ സ്വാഭാവിക ആവാസ കേന്ദ്രം. നാം അവരുടെ വീട് കൈയേറി. ചില പാമ്പുകള്‍ അപകടകാരികളാണെങ്കിലും അവ മനോഹരമായ ജീവികളാണ്. മരുഭൂമി നിവാസികളുമായി സഹവസിക്കാന്‍ നാം പഠിക്കണം’- അദ്ദേഹം പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy