പ്രശസ്ത ഇമിറാത്തി കവി റാബി ബിന്‍ യാഖൂത്ത് അന്തരിച്ചു

പ്രശസ്ത ഇമിറാത്തി കവി റാബി ബിന്‍ യാഖൂത്ത് അന്തരിച്ചു. 96 വയസായിരുന്നു. 1928-ല്‍ അജ്മാനില്‍ ജനിച്ച റാബി ബിന്‍ യാഖൂത്ത് തന്റെ 20-ാം വയസ്സ് മുതല്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു. നര്‍മവും സാമൂഹികവിഷയങ്ങളുമുള്ള കവിതകളിലൂടെയാണ് പ്രശസ്തനായത്. ‘ബുഷിഹാബ്’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി കവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സര്‍ഗാത്മകതയിലൂടെ മനുഷ്യ മനുഷ്യമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിച്ച വ്യക്തിത്വമാണ് റാബി ബിന്‍ യാഖൂത്തെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy