ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന് ദാരുണാന്ത്യം

ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന് ദാരുണാന്ത്യം. കനേഡിയന്‍ വംശജനും കരീബിയന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകനുമായ അജ്മല്‍ ഹന്‍ ഖാന്‍ (60) ആണ് മരിച്ചത്. ദുബായിലെ പാര്‍ ജുമൈറയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് സംഭവം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
തിങ്കളാഴ്ച റിസോര്‍ട്ടിലെ ജിമ്മില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉടനെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി ഹോട്ടല്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇവര്‍ എത്തുമ്പോഴേക്കും കുഴഞ്ഞുവീണ അജ്മല്‍ ഖാന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
വെര്‍ണസ് ഗ്രൂപ് ഓഫ് കമ്പനികളുടെ ഉടമയാണിദ്ദേഹം. കരീബിയയില്‍ നടക്കുന്ന ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍) സ്ഥാപകനായാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ലഖ്‌നോ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ മാതാവ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy