ഗൾഫിൽ അധ്യാപികമാർക്ക് വമ്പൻ അവസരം. ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിത അധ്യാപകർ മാത്രമാണ് അപേക്ഷിക്കേണ്ടത്. 1 ഒഴിവാണ് നിലിവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത: ഫിസിക്സിൽ ബിരുദവും ബിഎഡും ആവശ്യമാണ്. കൂടാതെ ഏതെങ്കിലും സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളുകളിൽ ഫിസിക്സ് ടീച്ചർ ആയി ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപന പരിചയം വേണം. 40 വയസ്സാണ് ഉയർന്ന പ്രായ പരിധി. 300 ഒമാനി റിയാലാണ് (ഏകദേശം 650000 ഇന്ത്യൻ രൂപ) പ്രതിമാസ ശമ്പളം. കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നീ സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. ഈ റിക്രൂട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. താല്പര്യമുള്ള വനിതകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കുക. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെകിനു മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ലെന്ന് അധികൃതർ വ്വക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
JOB
ഗൾഫിൽ അധ്യാപികയ്ക്ക് വമ്പൻ അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസസൗകര്യം; പ്രായപരിധി 40 വയസ്സ്