കരിപ്പൂർ വിമാനത്താവളത്തിൽ 87.64 ലക്ഷം വില വരുന്ന സ്വർണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 1.17 കിലോ സ്വർണ്ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണ്ണം ബേ അഞ്ചിലെ എയറോബ്രിഡ്ജിനു സമീപം രണ്ടു പായ്ക്കറ്റുകളിലായാണ് ഒളിപ്പിച്ചിരുന്നത്. ഇൻഡിഗോ എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ തിരച്ചിലിലാണ് പായ്ക്കറ്റുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. 1.31 കിലോ ഭാരം വരുന്ന പായ്ക്കറ്റുകളിൽ നിന്ന് 1.17 കിലോ തൂക്കമുള്ള 24 കാരറ്റ് സ്വർണ്ണം വേർതിരിച്ചെടുത്തു. കണ്ട് കിട്ടിയ സ്വർണ്ണത്തിന് വിപണിയിൽ 87,64,935 രൂപ വിലവരും. ചിലപ്പോൾ വിദേശത്ത് നിന്നു എത്തിച്ച സ്വർണ്ണം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉപേക്ഷിച്ചതായിരിക്കാം. അല്ലെങ്കിൽ വിമാനത്താവളത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പുറത്തിട്ടതോ ആയിരിക്കാമെന്നാണ് അധികൃതർ കരുതുന്നത്. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറച്ചതിനുശേഷം കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്ത് കുറഞ്ഞിരുന്നു. കഴിഞ്ഞ ജൂണിന് ശേഷം കസ്റ്റംസ് പിടികൂടുന്ന പ്രധാന സ്വർണ്ണക്കടത്ത് കൂടിയാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU