ഭാര്യയുടെ ബീച്ച് സന്ദർശനത്തിന് സ്വകാര്യതയൊരുക്കാൻ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നൽകി ഭർത്താവ്. ഏകദേശം 400 കോടി രൂപ വില വരുന്ന ദ്വീപാണ് ഭാര്യക്കായി വാങ്ങിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുപത്തിയാറുകാരിയായ സൂദി അൽ നാദക് എന്ന യുവതിയാണ് ഇക്കാര്യം പങ്കുവെച്ചത്. സമ്പന്നനായ ഭർത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ചുവെന്നാണ് നാദക് പറഞ്ഞത്. ദ്വീപിന്റെ വീഡിയോയും യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്ത് കൊണ്ട് രംഗത്ത് വന്നത്. “നിങ്ങൾ ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭർത്താവ് നിങ്ങൾക്കൊരു ദ്വീപ് വാങ്ങിത്തന്നു”, എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാൽ അൽ നാദക്കും വിവാഹിതരായത് മൂന്ന് വർഷം മുമ്പാണ്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് സൂദി. തന്റെ സ്വകാര്യജീവിതത്തിൽ നിന്നുള്ള വിശേഷങ്ങൾ സൂദി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. സൂദിയ്ക്ക് സമ്മാനമായി ഒരു മില്യൺ ഡോളർ (എട്ടുകോടിയിലേറെ രൂപ) വിലമതിക്കുന്ന വജ്രമോതിരവും രണ്ട് മില്യൺ ഡോളർ ( ഏകദേശം 16 കോടിയിലേറെ രൂപ) വിലവരുന്ന ആർട്ട് വർക്കും ജമാൽ സമ്മാനിച്ചതിന്റെ വിവരം സൂദി നേരത്തെ പങ്കുവെച്ചിരുന്നു. ദ്വീപിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൂദി പങ്കുവെച്ചിട്ടില്ല. ഏഷ്യയിലാണെന്നും 50 മില്യൺ ഡോളർ (ഏകദേശം 400 കോടി രൂപ) വിലനൽകിയെന്നും സൂദി പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
news
ബീച്ചിൽ പോകുമ്പോൾ ബിക്ക്നി ധരിക്കണം ഭാര്യയുടെ സ്വകാര്യത നഷ്ടമാകാതിരിക്കാൻ 400 കോടി രൂപയുെടെ ദ്വീപ് വാങ്ങി ഭർത്താവ്
Related Posts
Qatar Rail Wins International Award ആഗോള പുരസ്കാരം നേടി ഖത്തർ റെയിൽ; വേൾഡ്വൈഡ് ഓപ്പറേറ്റർ ഓഫ് ദ ഇയർ ബഹുമതി
974 Beach to Host Fun Festival on October 16 ഖത്തറിലെ 974 ബീച്ചിൽ ഒക്ടോബർ 16ന് വിനോദോത്സവം; കുട്ടികൾക്കായി വിവിധ പരിപാടികൾ, പ്രവേശന നിരക്കുകൾ ഇങ്ങനെ
Qatar Urges Motorists to Give Way to Emergency Vehicles ഖത്തറിൽ അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കണം; വാഹനമോടിക്കുന്നവർക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Qatar’s National Digital Safety Initiative സൈബർ ഭീഷണികളെ തിരിച്ചറിയാൻ സമൂഹത്തെ പ്രാപ്തരാക്കുക ലക്ഷ്യം; ശ്രദ്ധേയമായി ഖത്തറിന്റെ ദേശീയ ഡിജിറ്റൽ സുരക്ഷാ പദ്ധതി
ADVERTISEMENT