ഒറ്റപ്പാലത്തു പൈലറ്റിനെ കബളിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കഴിഞ്ഞ ഫെബ്രുവരി 13 മുതൽ ജൂൺ 13 വരെയുള്ള കാലയളവിൽ നടത്തിയ തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായാണ് തുക കൈമാറിയത്. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം. പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായാണു പണം തട്ടിയെടുത്തത്. അമ്പലപ്പാറ സ്വദേശിയുടെ 2.12 ലക്ഷം രൂപ ആദ്യം മാറ്റിയത് കരുനാഗപ്പള്ളി സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കെന്നാണ് പൊലീസിന്റെ കണ്ടെത്തിയത്. പണം ആദ്യം പോയ ബാങ്ക് അക്കൗണ്ടിന്റെ ഉടമ മലയാളിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പൊലീസ് യുവാവിന്റെ മൊഴിയെടുത്ത ശേഷം നോട്ടിസ് നൽകി വിട്ടയച്ചു. പണം അയയ്ക്കുന്നതിനും പിൻവലിക്കുന്നതിനും യുവാവിന്റെ അക്കൗണ്ട് ഉപയോഗിച്ചെങ്കിലും തട്ടിപ്പിൽ ഇയാൾക്കു പങ്കില്ലെന്നു പൊലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ യുവാവിൻ്റെ മൊഴിയെടുപ്പ് പൂർത്തിയാക്കി നോട്ടിസ് നൽകി വിട്ടയച്ചത്. എന്നാൽ യുവാവിൻ്റെ സുഹൃത്തായ മറ്റൊരു കരുനാഗപ്പള്ളി സ്വദേശിയാണ് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചതും പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചതും. പിന്നീട് ഇയാൾ പണം ചെക്ക് വഴി പിൻവലിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി. തന്റെ ബാങ്ക് അക്കൗണ്ടിൽ ചില സാങ്കേതിക തടസങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാട് നടത്തിയത്. പണം പിൻവലിച്ച ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തു. 2024 ഫെബ്രുവരി 13 മുതൽ ജൂൺ 13 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU