രാജ്യത്ത് നബിദിനത്തോടനുബന്ധിച്ച് ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്ന പൊതു അവധിയായിരിക്കും. സർക്കാർ മേഖലയ്ക്ക് നേരത്തെ തന്നെ ഈ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. അവധി ദിവസം ജോലി ചെയ്യുന്നവർക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോട് കൂടിയ അവധി ലഭിക്കാൻ അർഹതയുണ്ട്. ഗൾഫ് ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12-നാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം നബിദിന അവധി ഇരട്ടിമധുരം നൽകുന്നു. ഏറെ കാലത്തിന് ശേഷമാണ് തിരുവോണ ദിവസം പൊതു അവധി വരുന്നത്. ഇത് വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളി പ്രവാസികൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
യുഎഇ: നബിദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; ആഘോഷമാക്കാൻ ഒരുങ്ങി മലയാളികളടക്കമുള്ള പ്രവാസികൾ