
യുഎഇയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ പുകവലി, മലയാളി യുവാവ് അറസ്റ്റിൽ
അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനത്തിനുള്ളിൽ പുകവലിച്ചതിനെ തുടർന്ന് മലയാളി യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. മലപ്പുറം സ്വദേശി 27കാരൻ ശരത് പുറക്കലാണ് അറസ്റ്റിലായത്. രാവിലെ 6.35ന് യാത്ര തിരിച്ച വിമാനം പറന്നുയർന്ന ഉടനെ ശരത് ശുചിമുറിയിൽ കേറി പുകവലിക്കുകയായിരുന്നു. പുക വന്നതോടെ സുരക്ഷാ അലാറം മുഴങ്ങി. വിമാനത്തിലെ ജീവനക്കാരെത്തി ശുചിമുറിയുടെ വാതിലിൽ ഏറെ നേരെ തട്ടിയെങ്കിലും പത്ത് മിനിട്ട് കഴിഞ്ഞാണ് ശരത് വാതിൽ തുറന്നത്. ഇയാളിൽ നിന്ന് സിഗരറ്റ് ലൈറ്റർ പിടിച്ചെടുത്തു. കൂടാതെ വിമാനത്തിൽ നിന്ന് സിഗരറ്റ് കുറ്റിയും കണ്ടെടുത്തു. വിമാന അധികൃതർ അറിയിച്ചതിനെ തുടർന്ന് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ സഹർ പൊലീസ് ശരത്തിനെ കസ്റ്റഡിയിലെടുത്തു. മാർച്ച് മുതൽ ഇതുവരെ 8 പേരെയാണ് പുകവലിച്ചതിന്റെ പേരിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുളളത്. കൊച്ചി നെടുമ്പാശേരിയിലും എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ചതിന് മലയാളി യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)