ആയുസ് വർധിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ അതും ഭാവിയിൽ സാധ്യമാകും. ആയുസ് വർധിപ്പിക്കാൻ കണ്ടുപിടിച്ച മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്ന് നൽകിയ എലികളുടെ ആയുസ് 25 ശതമാനം വർധിച്ചെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ലണ്ടനിലെ ഇംപീരിയൽ കോളേജ്, എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ ചേർന്ന് സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. മനുഷ്യരിൽ പരീക്ഷിച്ചെങ്കിലും ആയുർദൈർഘ്യം കൂടുമോ എന്നതിൽ വ്യക്തതയായിട്ടില്ലെന്നും പരീക്ഷണങ്ങൾ തുടരുകയാണെന്നും ശാസ്ത്രജ്ഞർമാർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9