ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തിയെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. മരിച്ചയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ട് ഇന്ത്യക്കാരുൾപ്പെടെ ഒൻപത് പേരെയാണ് രക്ഷപ്പെടുത്തിയത്. ശ്രീലങ്കൻ സ്വദേശിയാണ് രക്ഷപ്പെട്ട മറ്റൊരാൾ. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ നാവികസേനയും പങ്കുചേരുന്നുണ്ട്. ഐഎൻഎസ് തേജും വ്യോമനിരീക്ഷണത്തിന് പി81 വിമാനമാണ് രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ളത്. റിഞ്ഞ ഓയിൽ ടാങ്കറിൽനിന്ന് വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അൽ വുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ മറിഞ്ഞത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9