ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ ബിൻത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ മഹ്‌റയും ഷെയ്ഖ് മനയും 2023 ഏപ്രിലിലാണ് തങ്ങളുടെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ ദമ്പതികൾ ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും അവരുടെ വിവാഹ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2023 ജൂണിൽ, മഹ്‌റ തൻ്റെ വിവാഹ ഫോട്ടോഷൂട്ടിൽ നിന്ന് പങ്കുവച്ച ഫോട്ടോകളേറെയും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ഉണ്ട്. ഷെയ്ഖ മഹ്‌റ ബിൻത് മന ബിൻ മുഹമ്മദ് അൽ മക്തൂമെന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ആറാഴ്ച മുമ്പ്, മകളുമൊത്തുള്ള ഒരു ഫോട്ടോ മഹ്റ പങ്കുവച്ചിരുന്നു, “ഞങ്ങൾ രണ്ടുപേർ മാത്രം.” എന്ന അടിക്കുറുപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9