നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ ലൈസൻസുകൾ നേടുന്നതിന് 50 ശതമാനമോ അതിൽ കൂടുതലോ ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം). പുതുക്കിയ ലൈസൻസിംഗ് ഫീസ് ഷെഡ്യൂൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. അൽ റീം ഐലൻഡ് ബിസിനസുകൾക്കായുള്ള ട്രാൻസിഷണൽ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നീക്കം. എഡിജിഎമ്മിൻ്റെ അധികാരപരിധിയിലാണ് അൽ മരിയയും അൽ റീം ഐലൻഡും ഉൾപ്പെടുന്നത്. പുതുക്കിയ ഘടന പ്രകാരം, നോൺ-ഫിനാൻഷ്യൽ വിഭാഗത്തിലെ പുതിയ രജിസ്ട്രേഷനുകൾക്ക് ഫീസ് $10,000-ൽ നിന്ന് $5,000 ആയി കുറയും. ഇതേ വിഭാഗത്തിൻ്റെ വാർഷിക ലൈസൻസ് പുതുക്കൽ ഫീസ് $8,000-ൽ നിന്ന് $5,000 ആയി കുറയും. പുതിയ രജിസ്ട്രേഷൻ ഫീസ് 6,000 ഡോളറിൽ നിന്ന് 2,000 ഡോളറായി കുറച്ചതോടെ റീട്ടെയിൽ വിഭാഗത്തിനുള്ള ഫീസും ഗണ്യമായി കുറച്ചിട്ടുണ്ട്. റീട്ടെയിൽ വിഭാഗത്തിനായുള്ള ലൈസൻസ് പുതുക്കലുകൾക്കും 50 ശതമാനം കുറവുണ്ടാകും, ഇത് 2,000 ഡോളറായി ഫീസ് കുറയ്ക്കും. അൽ റീം ഐലൻഡിലുള്ള നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ ബിസിനസുകൾക്ക് കൊമേഴ്‌സ്യൽ ലൈസൻസുകൾ നേടുന്നതിനുള്ള ഫീസ് 2024 ഒക്‌ടോബർ 31 വരെ നൽകേണ്ടതില്ല. ടെക്, ഫിൻടെക് സ്റ്റാർട്ടപ്പുകൾക്കുള്ള ലൈസൻസ് ഫീസിൽ മാറ്റമുണ്ട്. എഡിജിഎം ലൈസൻസിലേക്ക് മാറുന്ന ബിസിനസുകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള തടസങ്ങൾ കുറയ്ക്കുകയും കാര്യക്ഷമമായി പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമെന്ന് എഡിജിഎം രജിസ്ട്രേഷൻ അതോറിറ്റിയുടെ സിഇഒ ഹമദ് സയാഹ് അൽ മസ്റൂയി പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്