ദുബായ് ജ്വല്ലറി കമ്പനിയിൽ നിന്ന് 800,000 ദിർഹം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച കേസിൽ മൂന്ന് പേർക്ക് ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷയ്ക്കും നാടുകടത്തലിനുമാണ് വിധിച്ചത്. രണ്ട് ഈജിപ്ത് സ്വദേശികൾക്കും ഒരു ഇന്ത്യക്കാരനുമെതിരെയാണ് കോടതിവിധി. ഒന്നാം പ്രതിയായ ഇന്ത്യക്കാരനും രണ്ടാം പ്രതിയും ചേർന്ന് ജോലി ചെയ്തിരുന്ന ജ്വല്ലറി കമ്പനിയിൽ നിന്ന് 824,604.17 ദിർഹം തട്ടിയെടുത്ത് രഹസ്യമായി സ്വർണപ്പണി ശാല നിർമിക്കുകയും കമ്പനിയുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും ചെയ്തെന്ന് കോടതി കണ്ടെത്തി. കമ്പനിയുടെ പേരിൽ പത്ത് ജീവനക്കാരെയാണ് ഇവർ നിയമിച്ചത്. സ്ഥാപനത്തിൻ്റെ ഫണ്ടിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുകയും ചെയ്തിരുന്നത്. വിലകൂട്ടി സ്വർണം വാങ്ങുന്നത് പോലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ തട്ടിപ്പ് പുറത്തുവന്നത്. ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്ന് മാസം തടവിന് ശിക്ഷിച്ചു. ഇവരിൽ നിന്ന് 824,604.17 ദിർഹം പിഴ ചുമത്തി. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ നാടുകടത്താൻ കോടതി ഉത്തരവിട്ടു. ഒളിവിലായ മൂന്നാം പ്രതിക്ക് ഒരു മാസത്തെ തടവും 236,823 ദിർഹം പിഴയും വിധിച്ചു. ഇയാളെയും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9