അപൂർവ രോഗത്താൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു. വീണ്ടും തന്റെ മറ്റൊരു കുഞ്ഞിന് കൂടി ഇതേ രോഗം ബാധിച്ചപ്പോൾ ഇന്ത്യക്കാരനായ ഇമ്രാൻ ഖാന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന വാശിയിൽ ചികിത്സയ്ക്കെത്തി. നാല് വയസുകാരി റസിയയുടെ ജീവൻ രക്ഷിക്കുകയെന്ന് മാത്രമേ ആ പിതാവിന്റെ മനസിലുണ്ടായിരുന്നുള്ളൂ. മകൾക്കായി ഇമ്രാൻ തന്റെ കരൾ പകുത്തുനൽകി. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) നടത്തിയ യുഎഇയിലെ ലിവിംഗ്-ഡോണർ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻറ് ആയി കണക്കാക്കപ്പെടുന്ന ശസ്ത്രക്രിയ 12 മണിക്കൂറാണ് നീണ്ടുനിന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്‌റ്റാസിസ് ടൈപ്പ് 3 (പിഎഫ്ഐസി) എന്ന അപൂർവ ജനിതക കരൾ രോഗമാണ് റസിയയ്ക്ക് പിടിപെട്ടത്. ഇമ്രാനും ഭാര്യയ്ക്കും മൂന്ന് വർഷം മുമ്പ് ഇതേ അസുഖത്താൽ അവരുടെ ആദ്യത്തെ മകളെ നഷ്ടമായിരുന്നു. ഹൈദരാബാദുകാരായ ഇമ്രാനും ഭാര്യയ്ക്കും 3 ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. 14 വർഷമായി ഇമ്രാൻ യുഎഇയിൽ ജോലി ചെയ്തുവരികയാണ്. കുടുംബത്തിലെ ആദ്യ പെൺകുട്ടിയെ നഷ്ടപ്പെട്ട ദുഃഖം ഇന്നും മനസിലുള്ളതുകൊണ്ടു തന്നെ വീണ്ടും അതേ അസുഖം പിടിച്ചുലച്ചപ്പോൾ ചികിത്സയ്ക്കായി ഏതറ്റം വരെയും പോകുമെന്നായിരുന്നു മനസിലെ ദൃഢനിശ്ചയം. അബുദാബിയിൽ ജനിച്ച റസിയയ്ക്ക് മൂന്ന് മാസം പ്രായമുള്ളപ്പോൾ കണ്ണിൻ്റെ മഞ്ഞനിറം, മോണയിൽ രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. രക്ഷിതാക്കൾ ഉടൻ തന്നെ ഡോക്ടർമാരെ സമീപിച്ചു. ട്രാൻസ്പ്ലാന്റേഷനാണ് ഡോക്ടർ നിർദേശിച്ചത്. റസിയയ്ക്ക് മരുന്ന് നൽകുകയും കരൾ മാറ്റിവയ്ക്കാനുള്ള പ്രായമാകുന്നതുവരെ പതിവായി പരിശോധന നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ്, റസിയയുടെ പ്ലീഹയും കരളും വലുതായതായി ഒരു പരിശോധനയിൽ കണ്ടെത്തി, അതിനാൽ മാറ്റിവയ്ക്കൽ പരിഗണിക്കേണ്ട സമയമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.
ജനിതകമാറ്റം മൂലമാണ് റസിയയുടെ അവസ്ഥയുണ്ടായതെന്നും ഇത് പിത്തരസം ഘടകങ്ങളുടെയും പിത്തരസം ആസിഡുകളുടെയും രൂപീകരണത്തിലും സ്രവണത്തിലും ക്രമക്കേടുണ്ടാക്കുകയും കരളിന് കേടുവരുത്തുകയും ചെയ്യുന്നുവെന്ന് ബുർജീൽ ഉദര മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിൻ്റെ ട്രാൻസ്പ്ലാൻറ് സർജറി ഡയറക്ടർ ഡോ.റെഹാൻ സെയ്ഫ് പറഞ്ഞു. “വളർച്ചക്കുറവിൻ്റെയും കരൾ തകരാറിൻ്റെ സങ്കീർണതകളുടെയും അടയാളങ്ങളായി ഇത് ശൈശവത്തിലും കുട്ടിക്കാലത്തും കാണുന്നു. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഈ കുട്ടികൾക്കുള്ള ഏക പോംവഴി,” ഹെപ്പറ്റോ-പാൻക്രിയാറ്റോ-ബിലിയറി സർജറിയുടെ ക്ലിനിക്കൽ ലീഡറും ജനറൽ സർജറി കൺസൾട്ടൻ്റുമായ ഡോ. റേഹൻ പറഞ്ഞു. പിതാവെന്ന നിലയിലും ഭർത്താവെന്ന നിലയിലും ദാതാവാകുന്നത് എളുപ്പമുള്ള തീരുമാനമായിരുന്നെന്ന് ഇമ്രാൻ പറഞ്ഞു. “ഞങ്ങളുടെ മകളെ നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല. കൂടാതെ, എൻ്റെ ഭാര്യയെ സുരക്ഷിതമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. അവൾ മറ്റ് കുട്ടികൾക്കും അമ്മയാണ്. അതൊരു യാന്ത്രിക തീരുമാനമായിരുന്നു“ അദ്ദേഹം കൂട്ടിച്ചേർത്തു. ഡോണർ ഓപ്പറേഷനും ട്രാൻസ്പ്ലാൻറും 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയകളിൽ വിദഗ്ധരുടെ ഒരു സംഘം ഒരേസമയം നടത്തിയതായി ഡോ.റെഹാൻ പറഞ്ഞു.
യു.എ.ഇ.യിൽ നടത്തിയ ആദ്യത്തെ പീഡിയാട്രിക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്. മുൻകാലങ്ങളിൽ, ഇത്തരത്തിൽ ട്രാൻസ്പ്ലാൻറ് ആവശ്യമുള്ള കുട്ടികൾക്ക് വിദേശത്തേക്ക് പോകേണ്ടി വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയരായ ഇരുവരും സുഖം പ്രാപിച്ചെന്നും രണ്ടാഴ്ച മുമ്പ് കുട്ടിയെ ഡിസ്ചാർജ് ചെയ്തെന്നും ഡോക്ടർ പറഞ്ഞു. അവൾക്ക് ഒരു സാധാരണ ബാല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർ റെഹാൻ്റെ നേതൃത്വത്തിലുള്ള ട്രാൻസ്പ്ലാൻറ് ടീമിൽ, ഉദര മാറ്റിവയ്ക്കൽ, ഹെപ്പറ്റോ-പാൻക്രിയാറ്റോ-ബിലിയറി സർജൻ ഡോ. ജോൺസ് മാത്യു ഗൗരബ് സെൻ, ജനറൽ സർജറി കൺസൾട്ടൻ്റ് ഡോ. രാമമൂർത്തി ഭാസ്‌കരൻ, അനസ്‌തേഷ്യോളജി ആൻഡ് ട്രാൻസ്‌പ്ലാൻ്റ് അനസ്‌തേഷ്യ കൺസൾട്ടൻ്റ് ഡോ. കേശവ രാമകൃഷ്ണൻ, പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് കൺസൾട്ടൻ്റ് ഡോ. ശ്യാം മോഹൻ, പീഡിയാട്രിക് റേഡിയോളജിസ്റ്റ് എന്നിവരും ഉൾപ്പെടുന്നു.