കുവൈറ്റിൽ വീണ്ടും വൻ തീപിടുത്തം. ഫർവാനിയ ബ്ലോക്ക് 4 ലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. മാതാപിതാക്കളും രണ്ട് മക്കളുമടങ്ങുന്ന നാലംഗ പ്രവാസി സിറിയൻ കുടുംബവും ഫ്ലാറ്റിന് സമീപം താമസിച്ചിരുന്ന അംഗപരിമിതനുമാണ് മരിച്ചത്. കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസതടസം നേരിട്ടാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരുക്കേറ്റവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV