ഭൂമിക്ക് നേരെ കൂറ്റൻ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് നേരെ വരുന്നത്. 260 അടി വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാൽ കനത്ത പ്രത്യാഘാതമായിരിക്കുമുണ്ടാകുക. ഇത്തരത്തിൽ വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ അപകടകാരികളാണെന്നാണ് ഗവേഷകർ പറയുന്നത്. തിങ്കളാഴ്ച്ച ഭൂമിക്ക് വളരെ അടുത്തുകൂടിയായിരിക്കും ഛിന്നഗ്രഹം കടന്നുപോകുക. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെ.പി.എൽ) ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഭൂമിക്ക് സമീപമെത്തുന്ന ഛിന്നഗ്രഹങ്ങളേയും ധൂമകേതുക്കളേയും കണ്ടെത്താനും പഠിക്കാനുമുള്ള നാസയുടെ പദ്ധതിയാണ് നിയർ എർത്ത് ഒബ്ജക്റ്റ് ഒബ്‌സർവേഷൻ പ്രോഗ്രാം. ഇതിലൂടെയാണ് 2024 എം.ടി.1 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV