2040-ഓടെ 140 സ്റ്റേഷനുകൾ (228 കി.മീ. കവർ ചെയ്യുന്ന) പദ്ധതികളോടെ നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് (84 കി.മീ.) 96 സ്റ്റേഷനുകളായി (140 കി.മീ.) വികസിപ്പിക്കാനുള്ള പദ്ധതികൾ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. ഇതോടെ ദുബായ് മെട്രോ വികസന പദ്ധതികൾ താമസക്കാരുടെ സമയവും പണവും ലാഭിക്കാൻ സഹായകരമാകുമെന്ന് വിദഗ്ധരും നഗര ആസൂത്രകരും പറയുന്നു. ഗതാഗത ശൃംഖല വിപുലീകരിക്കുക മാത്രമല്ല, താമസക്കാരുടെ ജീവിതക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ’20 മിനിറ്റ് സിറ്റി’ പദ്ധതിക്കുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ജനസംഖ്യ വർധിപ്പിക്കുന്നതിനും മെട്രോയ്ക്ക് ചുറ്റുമുള്ള റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഓഫീസ്, സർവീസ് സ്‌പെയ്‌സുകളുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 20 മിനിറ്റ് സിറ്റി പദ്ധതിയിലൂടെ എമിറേറ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് എമിറാത്തി ട്രാഫിക് സുരക്ഷാ ഗവേഷകൻ ഡോ. മൊസ്തഫ അൽ ദാഹ് പറഞ്ഞു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
2023ൽ ഗതാഗതക്കുരുക്കിൽപ്പെട്ട് ദുബായിലെ വാഹനയാത്രക്കാർക്ക് മുൻവർഷത്തെ 22 മണിക്കൂറിനെ അപേക്ഷിച്ച് 33 മണിക്കൂർ നഷ്ടമായെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. നിരവധി താമസക്കാർ പലപ്പോഴും അവരുടെ സ്കൂൾ, ജോലി സ്ഥലം, തുടങ്ങിയവയിൽ നിന്നെല്ലാം ദൂരെ താമസിക്കുന്നത് കനത്ത തിരക്ക് അനുഭവപ്പെപ്പെടാൻ കാരണമാകുമെന്ന് എംഎ ട്രാഫിക് കൺസൾട്ടിംഗിൻ്റെ സ്ഥാപകൻ കൂടിയായ അൽ ദഹ് പറഞ്ഞു. “അവർക്ക് വലിയ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടതുണ്ട്, ഇത് റോഡിലെ തിരക്കിന് മാത്രമല്ല, പെട്രോളിന് കൂടുതൽ പണം ചെലവഴിക്കുന്നതിനും ട്രാഫിക്കിൽ സമയം പാഴാക്കുന്നതിനും കാരണമാകുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ പദ്ധതിയിലൂടെ ആളുകളെ അവരുടെ ജോലികളിലേക്കും അടിസ്ഥാന സേവനങ്ങളിലേക്കും സൗകര്യങ്ങളിലേക്കും ബന്ധിപ്പിക്കുന്നതിലൂടെ, വാഹനങ്ങളുടെ ഉപയോഗം കുറയും. ഇത് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.