വേനലവധി ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാനുള്ള ആവേശത്തിലായിരുന്നു. എന്നാൽ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രക്ക് വിലങ്ങ് തടിയായി നിൽക്കുകയാണ് വിമാന ടിക്കറ്റ് നിരക്കുകൾ. നാട്ടിലേക്ക് പോയി തിരികെ ജോലി സ്ഥലങ്ങളിൽ എത്താൻ ഒരു കുടുംബത്തിലെ നാല് പേർക്ക് ഏകദേശം മൂന്നര ലക്ഷം രൂപക്ക് മുകലിൽ ചിലവാകും. ഇത്രയും ഭീമമായ തുക താങ്ങാൻ കഴിയാത്തതിനാൽ നിരവധി കുടുംബങ്ങളാണ് അവധിക്കാല യാത്ര ഒഴിവാക്കിയത്. യുഎഇയിൽ നിന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർത്തിയിട്ടുണ്ട്. കനത്ത വേനലിൽ നിന്ന് തണുപ്പുള്ള രാജ്യങ്ങളിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് നിരാശയാണ് ഫലം. നാലുമാസം മുൻപ് ടിക്കറ്റെടുത്തവർക്ക് ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളിലേക്ക് ആശ്വാസനിരക്കിലെങ്കിലും ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, പ്രവാസികളുടെ വരവ് പ്രതീക്ഷിച്ചാണ് കുടുംബങ്ങളിൽ വിവാഹമടക്കമുള്ള വിശേഷങ്ങൾ തീരുമാനിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV