യുഎഇ: മാസം 2,272 രൂപ മാറ്റിവച്ചു; പ്രവാസിയുടെ കൈയിലെത്തിയത് കോടികൾ

നാഷണൽ ബോണ്ട് നറുക്കെടുപ്പിലൂടെ പ്രവാസിയുടെ കൈയിലെത്തിയത് കോടികൾ. ഓരോ മാസവും 100 ദിർഹം (2,272 രൂപ) മാറ്റിവെച്ച ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് (46) നാഷണൽ ബോണ്ട് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. പത്ത് ലക്ഷം ദിർഹം ആമ് അതായത് 2.27 കോടി രൂപയാണ് നറുക്കെടുപ്പിലൂടെ നാ​ഗേന്ദ്രക്ക് ലഭിച്ചത്. ഇലക്ട്രീഷ്യനായ നാ​ഗേന്ദ്ര 2017 ലാണ് യു എ ഇയിലെത്തുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നാഗേന്ദ്ര. പതിനെട്ട് വയസുള്ള മകളുടെയും പതിനാലുകാരനായ മകന്റെയും നല്ല ഭാവിക്കുവേണ്ടി നാഗേന്ദ്രം കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ അതിന് ഫലം കിട്ടുകയും ചെയ്‌തു.2019 മുതൽ തനിക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്ന് മാസം 100 ദിർഹം നാഷണൽ ബോണ്ടിൽ നിക്ഷേപിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് രണ്ട് കോടി രൂപ നറുക്കെടുപ്പിലൂടെ തേടിയെത്തിയത്. ഇത് ശരിക്കും അപ്രതീക്ഷിതമാണെന്നാണ് ഈ നാൽപ്പത്തിയാറുകാരൻ പറയുന്നത്. ‘എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകാനും എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനുമാണ് ഞാൻ യുഎഇയിൽ വന്നത്. ഈ സമ്മാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാനും തന്റെ ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ നാഷണൽ ബോണ്ട് തനിക്ക് അവസരം നൽകി,’ ബോറുഗദ്ദ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy