ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി യുഎയിലെ നേതാക്കൾ. പ്രിയ സുഹൃത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ എന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. കൂടുതൽ പുരോഗതിക്കും വളർച്ചയ്ക്കും ഇന്ത്യയെ നയിക്കുന്നതിൽ ഭരണാധികാരിക്ക് സാധിക്കട്ടെയെന്നും ഇരുരാജ്യങ്ങളുടെയും തുടർച്ചയായ സഹകരണവും പങ്കാളിത്തവും തുടരാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് ട്വീറ്റ് ചെയ്തത്. യുഎഇയുടെയും പ്രധാനമന്ത്രിയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq