മലയാളി താരം ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാന വേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്ട്സിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്. ഇത് സാന്ദ്ര തോമസിന്റെ കുറിപ്പ് ഇങ്ങനെ,
‘ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത സിനിമയാണ് ‘ലിറ്റിൽ ഹാർട്ട്സ്..!! എന്നാൽ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ‘ലിറ്റിൽ ഹാർട്ട്സ്’ ജിസിസി രാജ്യങ്ങളിൽ പ്രദർശനമുണ്ടാകുകയില്ല..!! ഗവൺമെന്റ് പ്രദർശനം വിലക്കിയിരിക്കുന്നു…! ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്.. പ്രവാസി സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു..! നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല ഒന്നുറപ്പിച്ചോളൂ..ഒരു നിഗൂഢത പുറത്ത് വരാനുണ്ട്..
കാത്തിരിക്കൂ.. ക്ഷമിക്കൂ..!! നാളെ (7.6.2024) നിങ്ങൾ തിയേറ്ററിൽ വരിക ..!ചിത്രം കാണുക..!! മറ്റുള്ളവരോട് കാണാൻ പറയുക എല്ലായ്പോഴും കൂടെയുണ്ടായ പോലെ ഇനിയും എന്നോടൊപ്പമുണ്ടാവണം.. നന്ദി.’
ചിത്രത്തിൽ എൽജിബിടിക്യു വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതായിരിക്കാം വിലക്കിന് കാരണമെന്നാണ് സൂചന. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി താരങ്ങൾ ദുബായിലെത്തിയിരുന്നു. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നാളെ തീയറ്ററുകളിലെത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq