സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റായി. പീക് ടൈമായ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള സമയത്തെ ആവശ്യകതയും റെക്കോർഡ് രേഖപ്പെടുത്തി. 5364 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചിരിക്കുന്നത്. വേനൽക്കാല ചൂട് കൂടിയതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലായി തുടരുകയാണ്. ചൂടാണെന്ന് അറിയാമെങ്കിലും വൈദ്യുതി ഉപഭോഗത്തിൽ ശ്രദ്ധവെക്കണമെന്നാണ് കെഎസ്ഇബിയുടെ നിർദേശം.