യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, പകൽ സമയത്ത് പൊടി വീശിയേക്കും. രാജ്യത്ത് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ…
ബലിപെരുന്നാൾ അവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. രണ്ട് ആഴ്ചയ്ക്ക് മുമ്പ് വൺവേ ടിക്കറ്റിന് 15000 രൂപയായിരുന്നത് ഇപ്പോൾ 5000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് വേണ്ടിവരുന്നത്. ഈ…
ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധയിടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രയോഗം നടത്തും. ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടുകൾ (ഡിപിആർ) സന്ദർശിക്കുന്നവർക്ക് അതിശയകരമായ കരിമരുന്ന് പ്രയോഗം ആസ്വദിക്കാം. റിവർലാൻഡ് ദുബായ്, ദുബായ് പാർക്ക്സ് ആൻഡ്…
യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇത്തിസലാത്ത്. ഓൺലൈനിലൂടെ റീചാർജിംഗിന് ശ്രമിച്ച ദുബായ് നിവാസിയായ യുവതിക്ക് 2000 ദിർഹം നഷ്ടമായ സാഹചര്യത്തിലാണ് വ്യാജ വെബ്സൈറ്റുകൾ സംബന്ധിച്ച് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
കുവൈറ്റിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ അഗ്നിബാധയിൽ രക്ഷപ്പെട്ടവരിലേറെയും കെട്ടിടത്തിന്റെ താഴത്തെ നിലകളിലുള്ളവരെന്ന് റിപ്പോർട്ട്. 1,2 നിലകളിലുള്ളവരാണ് രക്ഷപ്പെട്ടവരിലധികവും. അപകടമുണ്ടായ ആദ്യ മണിക്കൂറിൽ ഈ നിലകളിലുള്ളവരെ രക്ഷപ്പെടുത്താൻ സാധിച്ചെന്ന് കമ്പനി അറിയിച്ചു.…
ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയം പുനഃക്രമീകരിച്ചു. പാർക്കുകളുടെയും പ്രധാന വിനോദ കേന്ദ്രങ്ങളുടെയും സമയമാണ് പുനഃക്രമീകരിക്കുകയും ഇവിടങ്ങളിൽ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. റസിഡൻഷ്യൽ…
യുഎഇയിലെ 63 ശതമാനം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ചില കമ്പനികൾ ജീവനക്കാരുടെ നിയമനം വൈകിക്കുകയോ പുതിയ റിക്രൂട്ട്മെൻ്റ് മരവിപ്പിക്കുകയോ ചെയ്യുമെന്ന് പഠനറിപ്പോർട്ട് പറയുന്നു. യുഎഇയിലെ…
കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 12 മലയാളികള് അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്സുകാരുമാണ് മരിച്ചത്. പരുക്കേറ്റ 50 പേരിൽ 7 പേരുടെ നില ഗുരുതരമായി തുടരുന്നു. പത്തനംതിട്ട…
യുഎഇയിൽ നിന്ന് ലോണെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് സ്കോർ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ ലോൺ അഭ്യർത്ഥന അംഗീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. ഈ മൂന്നക്ക സ്കോർ നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ…