One Visa GCC Nations ദുബായ്: ജിസിസിയിലെ ഓരോ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേക വിസ എടുക്കേണ്ട ആവശ്യമില്ല. ഒരൊറ്റ വിസ മതി, എല്ലാ ജിസിസി രാജ്യങ്ങളിലേക്കും ഈ ഒരൊറ്റ വിസയില്‍ യാത്ര ചെയ്യാം. യൂറോപ്പിലെ ഷെംഗന്‍ വിസ മാതൃകയില്‍ ജിസിസി രാജ്യങ്ങളിലേക്ക് വിസ 2025 ല്‍ പ്രാബല്യത്തിലാകും. ഏകീകൃത ടൂറിസ്റ്റ് വിസ, ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വിസയാണ് പ്രാബല്യത്തിലാകുന്നത്. ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വിസയില്‍ ജിസിസിയിലെ പൗരന്മാരെപ്പോലെ മറ്റുളളവർക്കും ഓരോ രാജ്യങ്ങളിലെ പ്രത്യേക വിസയെടുക്കാതെ ജിസിസി രാജ്യങ്ങളില്‍ സുഗമമായ യാത്ര ചെയ്യാം. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ പുരോഗതിയ്ക്കും വിനോദസഞ്ചാരമേഖലയുടെ ഉയർച്ചയ്ക്കും ഈ നീക്കം ഉപയോഗപ്രദമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 2023 ല്‍ ഒമാൻ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ മസ്‌കറ്റിൽ നടന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ നടന്നത്. 2024 ല്‍ യുഎഇയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാർക്കറ്റില്‍ യുഎഇ സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഗ്രാന്‍ഡ് ടൂർസ് വിസ സംരംഭം പ്രഖ്യാപിച്ചു. ഓരോ രാജ്യത്തെയും നിയമങ്ങള്‍ പാലിക്കുന്ന ഗള്‍ഫ് ഗ്രാന്‍ഡ് ടൂർ വിസ ഈ രാജ്യങ്ങളിലെ സാമ്പത്തിക ഏകീകരണവും ലക്ഷ്യമിടുന്നു. ഓരോ രാജ്യം സന്ദർശിക്കാനും ഓരോ വിസ, നടപടിക്രമങ്ങള്‍ മാറുന്നതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ ഈ രാജ്യങ്ങളിലേക്ക് വരാന്‍ താത്പര്യപ്പെടുമെന്നതാണ് ഈ വിസകളുടെ പ്രധാനനേട്ടം.
Home
living in uae
One Visa GCC Nations: ഓരോ രാജ്യങ്ങളിലേക്ക് പ്രത്യേക വിസ എടുക്കേണ്ട, ഒരൊറ്റ വിസ മതി ഇനി ജിസിസി രാജ്യങ്ങളിലേക്ക് പറക്കാന്‍; വരുന്നു….