Advertisment

വീട്ടമ്മയെ വെടിവെച്ച സംഭവം ഷിനിയുടെ ഭർത്താവുമായി പ്രണയം, പക വീട്ടാൻ തോക്കെടുത്ത് ഡോ. ദീപ്തി

Advertisment

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതി പിടിയിലായതോടെ പുറത്ത് വരുന്നത് സിനിമാ കഥയെ വെല്ലുന്ന കഥ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തി മോൾ ജോസാണ് പ്രതി. വഞ്ചിയൂർ സ്വദേശിനി ഷിനിയെ വെടിവച്ച കേസിലാണ് ദീപ്തി അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം വഞ്ചിയൂരിലെ ഷിനിയുടെ വീട്ടിൽ കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം കയ്യിൽ കരുതിയ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Advertisment

പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ

സംഭവത്തിൽ ഷിനിയുടെ ഭർത്താവ് സുജിത്തുമായുള്ള വ്യക്തിപരമായ പ്രശ്നമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പ്രതിയും ഷിനിയുടെ ഭർത്താവ് സുജിത്തും കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെവെച്ച് തുടങ്ങിയ അടുപ്പം ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചു. സുജിത്തും ദീപ്തിയും വേറെ വിവാഹം കഴിച്ചിട്ടുള്ളവരായതിനാൽ ആ ബന്ധം രഹസ്യമായി മുന്നോട്ട് കൊണ്ടുപോയി. ദീപ്തിയുടെ ഭർത്താവും ഡോക്ടറാണ്. എന്നാൽ രണ്ട് വർഷം മുൻപ് സുജിത്ത് കൊല്ലത്തെ ജോലി അവസാനിപ്പിച്ച് മാലിദ്വീപിലേക്ക് പോയി. ഇതോടെ ദീപ്തിയിൽ നിന്ന് സുജിത്ത് അകൽച്ച കാണിച്ചു. ഇത് ദീപ്തിയെ അലട്ടിയിരുന്നു. ബന്ധം തുടരാൻ പലതവണ ആവശ്യപ്പെട്ടപ്പോഴും ഭാര്യയും കുട്ടികളുമുള്ളതിനാൽ താത്പര്യമില്ലെന്ന് പറഞ്ഞ് സുജിത്ത് ഒഴിയാൻ ശ്രമിച്ചു. ഇതോടെ തന്നെ ചതിച്ചെന്ന് ദീപ്തി ചിന്തിക്കുകയും വൈരാഗ്യമുണ്ടാവുകയും ചെയ്തു. സുജിത്തിന്റെ കുടുംബം തകർക്കണമെന്ന ലക്ഷ്യമായിരുന്നു ആക്രമണത്തിൽ കലാശിച്ചത്.

Advertisment

സുജിത്തിന്റെ വീടിരിക്കുന്ന വഞ്ചിയൂർ ഭാഗത്ത് രണ്ട് തവണ വന്ന് സാഹചര്യങ്ങൾ പ്രതി മനസിലാക്കി. ഞായറാഴ്ച രാവിലെ സമയത്ത് അധികമാരും റോഡിൽ ഉണ്ടാവില്ലെന്ന് മനസ്സിലാക്കി. അങ്ങിനെയാണ് ഞായറാഴ്ച രാവിലെ എട്ടര മണി ആക്രമണത്തിന് തിരഞ്ഞെടുത്തത്. ഓൺലൈനിലൂടെ എയർഗൺ വാങ്ങി. യൂട്യൂബ് നോക്കി വെടിവയ്ക്കാനും പഠിച്ചു. ബന്ധുവിന്റെ കാറിൽ വ്യാജ നമ്പരും പതിച്ചാണ് തിരുവനന്തപുരത്ത് എത്തിയത്. പക്ഷെ വെടിവയ്ക്കാനുള്ള പരിചയക്കുറവും ആ സമയത്തെ വെപ്രാളവും കാരണം വെച്ചവെടി മൂന്നും ഉന്നം തെറ്റി. അതാണ് ഷിനിയുടെ ജീവൻ നിലനിർത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ഡോക്ടറെ കുടുക്കിയത് ഫോൺവിളി

Advertisment

സംഭവ ദിവസം തന്നെ വ്യക്തിപരമായ പ്രശ്നമാണ് വെടിവെയ്പ്പിന് കാരണമെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാൽ ആവർത്തിച്ച് ചോദിച്ചിട്ടും ഷിനിയോ ഭർത്താവ് സുജിത്തോ എന്തെങ്കിലും പ്രശ്നമുള്ളതായി തുറന്ന് പറഞ്ഞില്ല. ഇതോടെ വെടിവയ്പ്പിന് ശേഷം അക്രമി പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. അങ്ങനെ കല്ലമ്പലത്ത് വച്ച് കാർ നിർത്തി ദീപ്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസിനെ ആക്രമിയെ മനസിലാക്കുകയും ദീപ്തിയുടെ മൊബൈൽ നമ്പർ കണ്ടെത്തുകയും ചെയ്തു. ആ നമ്പറിലേക്കുള്ള ഫോൺവിളി വിവരങ്ങളെടുത്തതോടെ ദീപ്തിയും സുജിത്തും തമ്മിലുള്ള ബന്ധം വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group