Advertisment

Palluruthy Ashiq Murder: ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിലില്‍ നാട്ടുകാര്‍ ഓടിക്കൂടി, ചോരയൊലിച്ച് ആഷിഖ്, ആസൂത്രിത നാടകം പൊളിച്ച് പോലീസ്

Advertisment

Palluruthy Ashiq Murder പള്ളുരുത്തി: യുവാവിനെ വാനിൽ മരിച്ച നിലയിൽ കണ്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ ആഷിഖി (30) നെയാണ് ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ വാനില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷഹാനയെ (32) യും അവരുടെ ഭർത്താവ് ഷിഹാബി (39) നെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇൻസുലേറ്റഡ് വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. അപകടത്തിൽപ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാർ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും എത്തിയപ്പോഴേക്കും മരിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയെങ്കിലും പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇതോടെ, ഷഹാനയെയും ഭർത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഷഹാനയും ഷിഹാബും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആഷിഖിന്റെ രണ്ട് തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേല്‍ക്കുകയും കഴുത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓൺലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രക്തം വാർന്നൊഴുകിയാണ് ആഷിഖ് മരിച്ചത്. മാർക്കറ്റുകളിൽ മീൻ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇതറിഞ്ഞ ഷിഹാബ് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരേ പോലീസിൽ പരാതി കൊടുപ്പിച്ചു. പോലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ 24 ദിവസം ജയിലിൽ കിടന്നു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം ഷഹാനയുടെ നഗ്നചിത്രം തന്റെ കൈയിലുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്നും ആഷിഖ് ഷഹാനയെയും ഷിഹാബിനെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ഇയാളെ കൊലപ്പെടുത്താൻ കാരണമായതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group