
Malayali Big Ticket: ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാ’, അബുദാബി ബിഗ് ടിക്കറ്റില്‍ ഭാഗ്യസമ്മാനം; നേടിയെടുത്തത് തനിച്ച്
Malayali Big Ticket ദുബായ്: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് കോടികള്‍ സമ്മാനം. ജനുവരിയിലെ മില്യണയര്‍ നറുക്കെടുപ്പില്‍ രണ്ടരക്കോടിയോളം രൂപ (10 ലക്ഷം ദിര്‍ഹം) ആണ് സമ്മാനം നേടിയത്. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാറി (53) നാണ് ഈ നേട്ടം. വര്‍ഷങ്ങളായി കൂട്ടുകാരുമൊത്താണ് അജിത് കുമാര്‍ ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍, കഴിഞ്ഞമാസം തനിച്ചാണ് ടിക്കറ്റ് എടുത്തത്. ഈ ടിക്കറ്റാണ് കോടികള്‍ സമ്മാനം നേടിക്കൊടുത്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തനിക്ക് ലോട്ടറി അടിച്ചെന്നുള്ള കോള്‍ ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് അജിത് കുമാര്‍ പറഞ്ഞു. ‘ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം വിചാരിച്ചത് ആരോ കബളിപ്പിക്കുകയാണെന്നാണ്. ഉടൻ തന്നെ വെബ് സൈറ്റ് സന്ദർശിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സമാധാനമായത്’, അജിത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഖത്തറിൽ അക്കൌണ്ടന്‍റായി ജോലി ചെയ്യുകയാണ് അജിത് കുമാര്‍. പ്രധാനമായും മക്കളുടെ വിദ്യാഭ്യാസത്തിനും മാതാപിതാക്കൾക്ക് പിന്തുണ നൽകാനും പണം ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)