
Gold prices in Dubai: യുഎഇയിലെ സ്വർണവില: ഇനി തൊട്ടാല്‍ പൊള്ളും; പുതിയ നിരക്ക്….
Gold prices in Dubai ദുബായ്: വരും ആഴ്ചകളില്‍ സ്വര്‍ണവിലയെ പേടിക്കണം. മുന്‍പത്തേക്കാള്‍ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തി. യുഎസ് – ആഗോള സാമ്പത്തികം, യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതീക്ഷിക്കുന്ന വ്യാപാരയുദ്ധം, ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പലിശനിരക്ക് കുറയുന്നത് വരും മാസങ്ങളിൽ സ്വർണവിലയെ ഉയർന്ന നിലയിൽ നിലനിർത്തും. ഈ ആഴ്‌ച 2,800 ഡോളർ കടന്നതിന് ശേഷം ഒരു ഔണ്‍സിന് 3000 ഡോളര്‍ എത്തുമെന്ന് നിക്ഷേപകരും വിശകലനവിദഗ്ധരും ലക്ഷ്യമിടുന്നു. സ്വര്‍ണം ഈ ആഴ്ച ആദ്യമായി ഔൺസിന് 2,800 ഡോളർ കടന്ന് ഔൺസിന് 2,817.23 ഡോളറിലെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ആഗോളനിരക്കുകൾക്ക് അനുസൃതമായി, വിലയേറിയ ലോഹ വിലകൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കാരണം ആഴ്ചയിൽ 24K, 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 339.0 ദിര്‍ഹം, 314.0, 303.75, 260.5 ദിര്‍ഹം എന്നിങ്ങനെയെത്തി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.07 ശതമാനം ഉയർന്ന് 2,798.49 ഡോളറിലെത്തി. ഭൗമരാഷ്ട്രീയ പിരിമുറുക്കം, പലിശ നിരക്ക് കുറയ്ക്കൽ, സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ശക്തമായ സ്വർണ്ണ ഡിമാൻഡ് എന്നിവ കാരണം 2025 ൻ്റെ ആദ്യ പാദത്തിൽ സ്വര്‍ണം ഔൺസിന് 3,000 ഡോളറിലെത്തുമെന്ന് വിശകലന വിദഗ്ധർ പ്രവചിച്ചിരുന്നു.
Comments (0)