30 വർഷത്തെ ഇടവേളക്ക് ശേഷം രണ്ട് സഹോദരിമാർ തമ്മിൽ കണ്ടുമുട്ടിയപോപൾ വൈകാരിക നിമിഷങ്ങളായി. കണ്ട് നിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. കെട്ടിപ്പിടിച്ചും പരസ്പരം സ്നേഹചുംബനം നൽകിയും സ്നേഹം പങ്കിട്ടു. ഫുജൈറ പൊലീസിൻ്റെ സഹായത്തോടെയാണ് സഹോദരിമാർ വീണ്ടും ഒന്നിച്ചത്. മുപ്പത് വർഷം മുമ്പ്, യുഎഇയിലെ ഒരു പൗരനെ മൂത്ത സഹോദരി വിവാഹം കഴിച്ചു. ഇളയ സഹോദരിയും മാതാപിതാക്കളും ഈജിപ്തിലാണ് താമസിച്ചിരുന്നത്. അവരുടെ പിതാവിൻ്റെ മരണശേഷം, ഇളയ സഹോദരനും അമ്മയും ഈജിപ്തിലെ മറ്റൊരു നഗരത്തിലേക്ക് മാറി, അവിടെ വെച്ച് മാതാവും മരിച്ചു. വിവാഹം കഴിഞ്ഞ് ഏകദേശം അഞ്ച് വർഷം കഴിഞ്ഞ്, ഈജിപ്തിലെ തൻ്റെ കുടുംബത്തെ കാണാൻ മൂത്ത സഹോദരി ഭർത്താവിനൊപ്പം എത്തിയെങ്കിലും, ആളൊഴിഞ്ഞ വീട് മാത്രമാണ് കാണാൻ കഴിഞ്ഞത്. അവരുടെ പുതിയ അഡ്രസ്സും ലഭിച്ചില്ല, ഒരു പ്രതീക്ഷയുമില്ലാതെ അവർ എമിറേറ്റിലേക്ക് തന്നെ തിരികെ മടങ്ങി. എന്നാൽ സഹോദരിയെ നഷ്ടപ്പെടുത്താൻ മനസ്സ് അനുവദിച്ചില്ല. എയർപോർട്ടിൽ എത്തിയ ഉടൻ തന്നെ അവർ ഫുജൈറ പൊലീസ് ഡിപ്പാർട്ട്മെൻ്റിലേക്ക് പോയി, കാര്യം പറഞ്ഞു. ഇവരുടെ കഥ കേട്ട് അഞ്ച് മിനുട്ടിനുള്ളിൽ അധികൃതർ സഹോദരി ഭർത്താവിൻ്റെ വിവരങ്ങൾ ട്രാക്ക് ചെയ്ത് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 30 വർഷമായി നഷ്‌ടപ്പെട്ട നിമിഷങ്ങൾ വീണ്ടെടുക്കാൻ സഹോദരിമാർ ശ്രമിച്ചു. ദിബ്ബ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രതിനിധിയായ ഫുജൈറ പൊലീസിൻ്റെ ദ്രുത പ്രതികരണത്തിനും സഹോദരിയെ തിരയുന്നതിൽ സഹായിച്ചതിനും രണ്ട് സഹോദരിമാരും അധികൃതർക്ക് നന്ദി അറിയിച്ചു. യുഎഇ പൊലീസ് സേനയിലുള്ള വിശ്വാസമാണ് തന്നെ നാട്ടിലേക്ക് വരാൻ പ്രേരിപ്പിച്ചതെന്നും സഹോദരിയെ കാണാനുള്ള ആഗ്രഹം നിറവേറ്റാൻ സഹായം അഭ്യർത്ഥിച്ചെന്നും ഇളയ സഹോദരി ഊന്നിപ്പറഞ്ഞു. ഈ ജോലി മാനുഷിക കടമയാണെന്ന് ദിബ്ബ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ സെയ്ഫ് റാഷിദ് അൽ-സഹ്മിയും പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ സഹോദരിമാരെ വീണ്ടും ഒന്നിപ്പിക്കാൻ സാധിച്ചതിൽ ജീവനക്കാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5