
ഓഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ വർധിപ്പിച്ച് യുഎഇയിലെ എമിറേറ്റ്
ഇന്ധനവില വർധനവിനെ തുടർന്ന് ഓഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ പുതുക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.83 ദിർഹമായി നിശ്ചയിച്ചെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പുതുക്കിയ നിരക്ക് പ്രകാരം, ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.82 ദിർഹത്തേക്കാൾ 1 ഫിൽ കൂടുതലായി നൽകണം. യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാറ്റം. ജൂലൈയിലെ നിരക്കിനെ അപേക്ഷിച്ച് ലിറ്ററിന് 6 ഫിൽസ് വരെയാണ് ഇന്ധനവില വർധിപ്പിച്ചത്. ഓഗസ്റ്റ് മാസത്തെ പുതുക്കിയ നിരക്കുകൾ പ്രകാരം, സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമായി. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.93 ദിർഹവും ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹവുമായി വർധിച്ചു. ഡീസൽ ലിറ്ററിന് 2.95 ദിർഹമാണ് ഓഗസ്റ്റ് മാസത്തെ വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)