യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ഇന്നലെ രാത്രി ചാറ്റൽമഴയുണ്ടായി. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം. അബുദാബിയുടെ ചില ഭാഗങ്ങളിൽ 48 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9