
യുഎഇ: ദമ്പതികൾ തമ്മിൽ രമ്യതയിലെത്തി, ആത്മഹത്യശ്രമ കേസും മർദന കേസും പിൻവലിച്ച് അധികൃതർ
യുഎഇയിൽ ഐറിഷ് – ദക്ഷിണാഫ്രിക്കൻ ദമ്പതികൾ തമ്മിലുണ്ടായ കലഹത്തെ തുടർന്ന് ആത്മഹത്യാ ശ്രമത്തിനും ആക്രമണങ്ങൾക്കുമെതിരായി എടുത്ത കേസ് അധികൃതർ പിൻവലിച്ചു. ഈ വർഷം മെയ് മാസത്തിലാണ് ദമ്പതികൾ തമ്മിൽ കലഹമുണ്ടായത്. ഐറിഷ് വനിതയ്ക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദനമേറ്റെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആത്മഹത്യാശ്രമം നടത്തിയതിനാൽ പൊലീസ് കേസുമെടുത്തു. എന്നാലിപ്പോൾ ഇരുവരും തമ്മിൽ ധാരണയിലെത്തിയതോടെ കേസുകൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആത്മഹത്യ ശ്രമത്തിനെതിരെയെടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷൻ പിൻവലിച്ചു. 28കാരിയായ ഐറിഷ് വനിത എയർലൈൻ കാബിൻ ക്രൂ അംഗമായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)