
നോവായി…അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് യുഎഇയിലെത്തിയ പ്രവാസി മലയാളി നിര്യാതനായി
അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് അബുദാബിയിലെത്തിയ പ്രവാസി മലയാളി നിര്യാതനായി. കണിയാപുരം വാടയിൽമുക്കിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകൻ അഷ്റഫ് അലിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നാട്ടിൽ നിന്ന് അവധിക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെയാണ് അബുദാബിയിലെത്തിയത്. ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്ന സമയത്ത് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)