യുഎഇ: സൈബർ കുറ്റവാളികളെ തേടി പൊലീസ്, നൂറോളം പേർ അറസ്റ്റിൽ, ആഴ്ചകളോളം പുറംലോകം കാണാതെ പണിയെടുക്കേണ്ടി വന്നെന്ന് തട്ടിപ്പിന് ഇരയായവർ

യുഎഇയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതോടെ അന്താരാഷ്ട്ര സൈബർ കുറ്റവാളികളെ കുരുക്കിലാക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ അധികൃതർ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൂറോളം കുറ്റവാളികൾ അറസ്റ്റിലായി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള പരസ്യങ്ങൾ നൽകി നിരവധി പേരെ ചൂഷണത്തിന് ഇരയാക്കിയ കുറ്റവാളികളെ തേടിയുള്ള അന്വേഷണങ്ങൾ ശക്തമായി പുരോ​ഗമിക്കുകയാണ്. റിക്രൂട്ട്മെൻ്റുകൾ തന്നെ വ്യത്യസ്ത തരത്തിൽ നടത്തിയാണ് സൈബർ കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നത്. പ്രധാനമായും റിസപ്ഷനിസ്റ്റുകൾ, ഡെവലപ്പർമാർ, അധ്യാപകർ തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള റിക്രൂട്ട്മെ​ന്റുകളുടെ പേരിൽ നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

റിസപ്ഷനിസ്റ്റ് ജോലികൾ, തുടക്കക്കാർക്കുള്ള ജോലികൾ എന്നിവയ്ക്കായി അപേക്ഷിച്ചവർക്ക് ടാസ്‌ക് അധിഷ്‌ഠിത തട്ടിപ്പുകളിലൂടെ നിരവധി തുക നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ ട്രേഡിംഗ് ടിപ്പുകളുടെ വാഗ്ദാനങ്ങൾ നൽകി ഡവലപ്പർമാർ ആളുകളെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ ടെലിഗ്രാം ചാനലുകളിലോ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. പ്രത്യേക ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും, രജിസ്റ്റർ ചെയ്യുന്നതിനും, തട്ടിപ്പുകാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സ്റ്റോക്ക് ട്രേഡിംഗ് ആരംഭിക്കുന്നതിനും അതിലൂടെ പണമുണ്ടാക്കാമെന്നും തട്ടിപ്പുകാർ വാ​ഗ്​ദാനം ചെയ്യുന്നു. തുടർന്ന് ഡിജിറ്റൽ വാലറ്റിൽ വ്യാജ ലാഭം പ്രദർശിപ്പിക്കും. എന്നാൽ ആളുകൾ തങ്ങൾക്ക് ലഭിച്ച ‘ലാഭം’ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഒരു നിശ്ചിത തുക നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടും. ഇത് കമ്പനി നയമായി വിശ്വസിച്ച് തട്ടിപ്പുകാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഇരകൾ നിക്ഷേപം നടത്തും. അതോടെ പണമെല്ലാം നഷ്ടമാകും. അതേസമയം പല ജോലികൾക്കായി അപേക്ഷിക്കുമ്പോൾ പ്രണയ തട്ടിപ്പുകൾക്ക് ഇരയാക്കുന്നെന്നും റിപ്പോർട്ടുകളുണ്ട്. പലപ്പോഴും തെറ്റ് ചെയ്തതായി നടിച്ച് തുടങ്ങുകയും തിരുത്തിയ ശേഷവും സംസാരം തുടരുകയും ചെയ്യും. കാലക്രമേണ, അവർ ആത്മവിശ്വാസം വളർത്തുകയും ക്രിപ്‌റ്റോകറൻസി ട്രേഡിംഗിൽ നിക്ഷേപിക്കുന്നതിന് ഇരകളെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. തട്ടിപ്പുകാർ നിയന്ത്രിക്കുന്ന ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനോ വെബ്‌സൈറ്റ് സന്ദർശിക്കാനോ അതിലൂടെ പണം നൽകാനോ ഇരകളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇവയ്ക്കെല്ലാം പുറമെ യുഎഇയിലെ താമസക്കാർ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് വ്യാജ ‘ഡിജിറ്റൽ അറസ്റ്റുകൾ’ നടപ്പിലാക്കുന്നതിനായി വീഡിയോ കോളുകളിൽ പൊലീസ് വേഷത്തിലെത്തിയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം കേസ് അവസാനിപ്പിക്കാൻ തട്ടിപ്പുകാർ പണം ആവശ്യപ്പെടും. കൂടാതെ ഇൻസ്റ്റ​ന്റ് ലോണുകളുടെ പേരിൽ സാമ്പത്തിക തട്ടിപ്പും വ്യക്തി​ഗത വിവരങ്ങളുടെ മോഷണവും നടക്കുന്നുണ്ട്. തട്ടിപ്പുകാർ വാ​ഗ്ദാനം ചെയ്ത ഓൺലൈൻ ജോലി ചെയ്യേണ്ടി വന്ന ഏഷ്യൻ വംശജയായ യുവതിക്ക് ദുരിത പൂർണമായ ദിനങ്ങളാണ് ഓർത്തെടുക്കുന്നത്. ഏഴ് പെൺകുട്ടികൾക്കൊപ്പം യുഎഇയിൽ ഇടുങ്ങിയ സ്ഥലത്താണ് യുവതിക്ക് ജോലി ലഭിച്ചത്. ബ്രേക്ക് എടുക്കുന്നതിലും ടാർ​​ഗറ്റ് എത്തിക്കാത്തതിലുമെല്ലാം കർശനമായ നിയമങ്ങളും പിഴകളുമാണ് യുവതി നേരിടേണ്ടി വന്നിരുന്നത്.
12 നില കെട്ടിടത്തിലെ ഏഴാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒമ്പതാം നിലയിലായിരുന്നു വർക്ക് സ്റ്റേഷൻ. താമസസ്ഥലത്ത് നിന്ന് പുറത്ത് കടക്കുന്നതും ജോലിക്ക് കയറുന്നതുമെല്ലാം കമ്പനി അധികൃതർ കർശനമായി നിരീക്ഷിച്ച് വന്നിരുന്നു. ജോലി സമയത്തെല്ലാം മൊബൈൽ ഫോണുകൾ കമ്പനിക്കാർ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. കൂടാതെ ആരെയും കെട്ടിടത്തിന് പുറത്ത് ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ഭക്ഷണത്തിനായി ബ്രെഡ് മാത്രമായിരുന്നു നൽകിയിരുന്നത്. 13 മണിക്കൂർ നീണ്ട ഷിഫ്റ്റുകൾ, 30 ദിവസം തുടർച്ചയായി കമ്പ്യൂട്ടറുകൾക്ക് പിന്നിൽ ജോലി ചെയ്തു. ​ദിവസന്തോറും 800ഓളം ഫോൺകോളുകൾ കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. ഫ്രഷർമാർ മുതൽ റിട്ടയർ ചെയ്തവർ വരെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കമ്പനിയുടെ അനുമതിയില്ലാതെ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കില്ലെന്നും ലംഘിച്ചാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ ശമ്പളമില്ലാതെ പുറത്താക്കുമെന്നുമെല്ലാം ഭീഷണിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി കമ്പനിയുടെ താമസസ്ഥലത്ത് നിന്ന് യുവതി രക്ഷപ്പെട്ടപ്പോഴാണ് ഈ വിവരങ്ങൾ പുറംലോകം അറിയുന്നത്. എന്നാൽ പാസ്പോർട്ട് കമ്പനി ഉടമയുടെ കയ്യിലാണെന്നും താൻ അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും റൂമിലുള്ള മറ്റുള്ളവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും യുവതി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy