Advertisment

യുഎഇ: വേനൽച്ചൂടിൽ സൗജന്യമായി ഐസ്ക്രീമും ജ്യൂസും…

Advertisment

വേനൽക്കാലത്ത് ഏറ്റവും ചൂടേറിയ സമയങ്ങളിൽ നിർമ്മാണ, വ്യാവസായിക തൊഴിലാളികൾക്കായി യുഎഇ എല്ലാ വർഷവും ഒരു ഉച്ച ഇടവേള നടപ്പിലാക്കുന്നുണ്ട്. ‌ ഉയരുന്ന താപനില കണക്കിലെടുക്കുമ്പോൾ, ചൂടിൽ നിന്നുള്ള ഏത് തരത്തിലുള്ള വിശ്രമവും തൊഴിലാളികൾക്ക് വളരെ പ്രയോജനകരമാണ്. തൊഴിലാളികളിൽ വേനൽച്ചൂടിൻ്റെ ആഘാതം ലഘൂകരിക്കുന്നതിനും ദുബായ് സമൂഹത്തിൽ അനുകമ്പയുടെയും ദാനത്തിൻ്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ‘അൽ ഫ്രീജ് ഫ്രിഡ്ജ്’ ക്യാമ്പയിനിലൂടെ തണുത്ത വെള്ളം, ജ്യൂസുകൾ, ഐസ്ക്രീം എന്നിവ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാമ്പയിൻ വേനൽക്കാലത്ത് തെരുവുകളിലും റോഡുകളിലുമായി ജോലി ചെയ്യുന്ന ഒരു ദശലക്ഷം ശുചീകരണ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, കർഷക തൊഴിലാളികൾ എന്നിവർക്ക് ഉപകാരപ്ര​ദമാകും. ഓഗസ്റ്റ് 23 വരെയാണ് ക്യാമ്പയിൻ തുടരുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Advertisment

വേനൽക്കാലത്ത് പ്രാദേശിക കമ്മ്യൂണിറ്റിയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ ഔട്ട്ഡോർ ഏരിയകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഡെലിവറി ഡ്രൈവർമാർക്കും വെള്ളം, ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവ വിതരണം ചെയ്യുന്നതിനായി ശീതീകരിച്ച വാഹനങ്ങൾ ദുബായുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ്റെയും യുഎഇ ഫുഡ് ബാങ്കിൻ്റെയും സഹകരണത്തോടെയും ഫുർജാൻ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ്റെ പിന്തുണയോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്. ദുബായ് സമൂഹത്തിൽ അന്തർലീനമായിട്ടുള്ള സംഭാവനയുടെയും അനുകമ്പയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ക്യാമ്പയിനെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷൻ സിഇഒ ഡോ അബ്ദുൾ കരീം സുൽത്താൻ അൽ ഒലാമ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group