അബുദാബി ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ തുകയുടെ ഭാ​ഗ്യ സമ്മാനം നേടി പ്രവാസി ഇന്ത്യക്കാരൻ

അബുദാബിയിൽ നടന്ന 264ആം ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് ഭാ​ഗ്യ സമ്മാനം ലഭിച്ചു. പ്രവാസിയായ റൈസുർ റഹ്മാൻ 10 ദശലക്ഷം ദിർഹം സമ്മാനം നേടി. ജൂൺ 15-ന് വാങ്ങിയ 078319 എന്ന നമ്പർ ടിക്കറ്റിനാണ് സൗഭാ​ഗ്യം തേടിയെത്തിയത്. ജോലി തിരക്കുകൾ മൂലം ഇത്തവണ നറുക്കെടുപ്പി​ന്റെ തത്സമയം ഇത്തവണ കാണാൻ റഹ്മാന് സാധിച്ചിരുന്നില്ല. അതേസമയം വാഹനമോടിക്കുന്നതിനിടെ കോൾ വന്നപ്പോൾ തന്നെ റിച്ചാർഡി​ന്റെ ശബ്ദം തിരിച്ചറിയാൻ ഭാ​ഗ്യജേതാവിന് സാധിച്ചു. ബി​ഗ്ടിക്കറ്റ് ലൈവുകൾ സ്ഥിരം കാണുന്ന റഹ്മാന് ഷോ അവതാരകരായ റിച്ചാർഡി​ന്റെയും ബൗച്രയുടെയും ശബ്ദം സുപരിചിതമായിരുന്നു. ടിക്കറ്റ് ആരുമായി പങ്കുവച്ചിരുന്നില്ല. ഒന്നരവർഷമായി തുടർച്ചയായി ടിക്കറ്റ് വാങ്ങാറുണ്ടെന്നും തുക കൊണ്ട് സമൂഹത്തിൽ നല്ല പ്രവർത്തനങ്ങൾ ചെയ്യണമെന്നും റഹ്മാൻ പറഞ്ഞു. ഈ മാസം ടിക്കറ്റെടുക്കുന്നവർക്ക് നിരവധി ക്യാഷ് പ്രൈസുകളാണ് നൽകുന്നത്. 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്, 1 മില്യൺ ദിർഹം രണ്ടാം സമ്മാനം എന്നിവയ്‌ക്ക് പുറമേ, മറ്റ് 10 വിജയികൾ ഓഗസ്റ്റ് 3 ലെ തത്സമയ നറുക്കെടുപ്പിൽ 100,000 ദിർഹം വീതം സമ്മാനങ്ങളും ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. എന്നിരുന്നാലും, എയർപോർട്ടുകളിലെ സ്റ്റോറുകളിൽ നിന്ന് വാങ്ങുമ്പോൾ രണ്ട് ടിക്കറ്റുകൾക്ക് ഒരു ടിക്കറ്റ് സൗജന്യമെന്ന ഓഫറുമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy