എമിറേറ്റ്സ് ഐഡി നമ്പർ ദുരുപയോ​ഗം ചെയ്യപ്പെടുമോ? യുഎഇയിലെ പ്രവാസികൾ ശ്രദ്ധിക്കണേ…

മിക്ക പ്രവാസികൾക്കും ലോണോ ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കുക പതിവാണ്. വിവിധ ആനുകൂല്യങ്ങളോടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാമെന്നത് മിക്ക പ്രവാസികൾക്കും ആശ്വാസകരമാണ്. യുഎഇയിൽ ബാങ്കുകൾ ലോണുകൾ നൽകുന്നുണ്ട്. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികൾക്കായി ഉദ്യോഗാർഥികളെ ഔട്ട്സോഴ്സിങ് ചെയ്യും. ബാങ്കി​ന്റെ പേരിൽ നിങ്ങളെ സമീപിക്കുന്നവർ ബാങ്കി​ന്റെ ജീവനക്കാരനായിരിക്കില്ല. അതിനാൽ തന്നെ ലോൺ എടുക്കാനും ക്രെഡിറ്റ് കാർഡിനും എമിറേറ്റ്സ് ഐഡി ഉൾപ്പെടെയുള്ള രേഖകൾ ദുരുപയോ​ഗം ചെയ്യപ്പെെടുന്നില്ലെന്ന് ഉറപ്പിക്കേണ്ടത് ആവശ്യമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVVഎമിറേറ്റ്സ് ഐഡി ഉൾപ്പെടെയുള്ള രേഖകൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നെന്ന റിപ്പോർട്ടുകൾ ജാ​ഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. 25 വർഷമായി യുഎഇയിൽ പ്രവാസ ജീവിതം നയിച്ച ഒരു വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് എടുക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ത​ന്റെ എമിറേറ്റ്സ് ഐഡി ദുരുപയോ​ഗിക്കപ്പെട്ട വിവരം അറിയാൻ സാധിച്ചത്. ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചിട്ടും അനുമതി ലഭിക്കാതെ വന്നപ്പോൾ അന്വേഷണം നടത്തി. അപ്പോഴാണ് ത​ന്റെ ഐഡി നമ്പറിൽ വൻ തുകയ്ക്ക് മറ്റാരോ ലോൺ എടുത്തെന്ന വിവരം അറിഞ്ഞത്. ലോൺ എടുത്തയാൾ ഒരിക്കൽ പോലും തിരിച്ചടവ് നടത്തിയിട്ടുമില്ല. ഒരുലക്ഷത്തി മുപ്പത്തയ്യായിരം ദിർഹത്തിൻറെ ലോൺ തിരിച്ചടയ്ക്കാതെ മൂന്ന് ലക്ഷം ദിർഹത്തിലധികം ബാധ്യതയുണ്ടായി. ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകിയ ബാങ്കിൻറെ മറ്റൊരു ബ്രാഞ്ചിൽ നിന്നാണ് ലോണെടുത്തതെന്നും മനസ്സിലാക്കി. എമിറേറ്റ്സ് ഐഡി നമ്പർ പ്രവാസിയുടേതും പേരും ഫോട്ടോയും ബയോമെട്രിക് ചിഹ്നവും മറ്റൊരാളുടേതും ആയിരുന്നു.

ഇത് കണ്ടെത്തിയതോടെ ബാങ്കിനെ ത​ന്റെ നിരപരാധിത്വം മനസിലാക്കിക്കാൻ സാധിച്ചു. ബാങ്കി​ന്റെ പിഴവ് അധികൃതർ തിരിച്ചറിഞ്ഞതോടെ പ്രശ്നത്തിന് പരി​ഹാരമായി. ലോൺ എടുത്ത വ്യക്തിയും ബാങ്കിലെ ജീവനക്കാരിലാരെങ്കിലും തമ്മിൽ നടത്തിയ അവിശുദ്ധ ഇടപാടുകളാണോ അതോ എമിറേറ്റ്സ് ഐഡി നമ്പർ രേഖപ്പെടുത്തിയതിലെ പിഴവാണോ ഇത്തരത്തിൽ സംഭവിക്കാൻ ഇടയാക്കിയതെന്നത് വ്യക്തമല്ല. ലോൺ എടുത്തത് പ്രവാസിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ എമിറേറ്റ്സ് ഐഡി നമ്പറിലുളള സാമ്പത്തിക ബാധ്യത ബാങ്ക് ഒഴിവാക്കി. എന്നിരുന്നാലും ആ ദിവസങ്ങളിൽ അനുഭവിച്ച മാനസിക സംഘർഷം ചെറുതല്ലെന്ന് പ്രവാസി പറയുന്നു.

വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന രേഖകൾ നമ്മളറിയാതെ ​ദുരുപയോ​ഗിക്കപ്പെടുന്നുണ്ട്. അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. സൗജന്യമായി സിം, ക്രെഡിറ്റ് കാർഡ്,ലോൺ തുടങ്ങിയവ നൽകാമെന്നുളള വാഗ്ദാനങ്ങൾക്ക് പിന്നിൽ ഇത്തരത്തിലുള്ള വിവിധ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ദുബായിലെ അഭിഭാഷകനായ നജുമുദീൻ പറയുന്നു. ചിലപ്പോൾ എമി​ഗ്രേഷൻ ക്ലിയറൻസ് പോലുള്ള ഘട്ടങ്ങളിലായിരിക്കും ഇത്തരം പ്രശ്നങ്ങൾ അറിയാനിടയാകുക. ക്രെഡിറ്റ് കാർഡോ ലോണോ ലഭിക്കുന്നതിനായി ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനായും രേഖകൾ നൽകാറുണ്ട്. ഇത്തരം രേഖകൾ ദുരുപയോഗപ്പെടുത്താനുളള സാധ്യതയുണ്ട്. രേഖകൾ ദുരുപയോ​ഗിക്കപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണം. യുഎഇയിൽ, അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) ആണ് ക്രെഡിറ്റ് സ്‌കോറുകൾ കണക്കാക്കുന്നത്. എഇസിബി വെബ്സൈറ്റ് പരിശോധിച്ചാൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള ക്രെഡിറ്റ് സ്കോറും സാമ്പത്തിക ബാധ്യതകളും മനസിലാക്കാം. ക്രെഡിറ്റ് കാർഡ് എടുക്കുകയും റദ്ദാക്കുകയുമെല്ലാം ചെയ്യുന്നവരാണെങ്കിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക ബാധ്യതകളുണ്ടെന്ന് സംശയമുണ്ടെങ്കിൽ ഫീസ് നൽകി ക്രെഡിറ്റ് സ്കോർ പരിശോധിക്കാൻ സാധിക്കും. ഇൻഷുറൻസ് ക്ലെയിം ഉൾപ്പടെയുളള സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് രമ്യമായ പരിഹാരിക്കാൻ യുഎഇയിൽ സനദക് എന്ന ഓംബുഡ്സ്മാൻ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

പ്രധാനമായും ക്രെഡിറ്റ് കാർഡ് , ലോൺ തുടങ്ങിയവയ്ക്ക് നമ്മെ ബന്ധപ്പെടുന്നവർ അം​ഗീകൃത സ്ഥാപനം ആണെന്ന് ഉറപ്പാക്കണം. രേഖകൾ കൈമാറുമ്പോൾ ആവശ്യം കഴിഞ്ഞാൽ രേഖകൾ തിരിച്ചുവാങ്ങുകയോ ദുരുപയോഗം ചെയ്യാൻ‍ സാധിക്കാത്ത വിധം നശിപ്പിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യുക. പലരും വാട്സ് അപ്പ് ഉൾപ്പടെയുളളവയിലാണ് രേഖകൾ കൈമാറുന്നത്. ആവശ്യം കഴിഞ്ഞാൽ ഡിലീറ്റ് ചെയ്തുവെന്ന് ഉറപ്പിക്കുക. പലപ്പോഴും ഇക്കാര്യങ്ങളിലെല്ലാം പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെങ്കിലും സുരക്ഷ ഉറപ്പാക്കിയാൽ ഒരു പരിധിവരെ തട്ടിപ്പുകൾ തടയാം. അപേക്ഷ നൽകുമ്പോൾ ഡിജിറ്റൽ സൈൻ ആയാൽ പോലും ഒപ്പിട്ടുവാങ്ങിക്കുന്ന രേഖകളെല്ലാം കൃത്യമായി വായിച്ച് മനസിലാക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy