യുഎഇയിലെ ചൂടിൽ നിന്ന് ആശ്വാസമേകുന്നതിനായി സന്ദർശിക്കാൻ പറ്റിയ ചില കിടിലൻ സ്പോട്ടുകൾ ഇതാ

യുഎഇയിൽ ചൂട് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താമസക്കാരുടെ പുറത്തുള്ള പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചിരിക്കുകയാണ്. താമസക്കാർ ഒന്നുകിൽ അവരുടെ വീടുകളിലേക്ക് മാത്രമായി ഒതുങ്ങുകയോ അല്ലെങ്കിൽ മാളുകളിലേക്കും ഇൻഡോർ പ്ലേ ഏരിയകളിലേക്കും മാത്രമായി അവരുടെ സമയം ചുരുക്കുന്നുണ്ട്. എന്നാൽ വേനൽക്കാല ചൂടിൽ നിന്ന് രക്ഷ നേടാനും പ്രകൃതി ഭം​ഗി ആസ്വദിക്കാനും കഴിയുന്ന ചില കിടിലൻ സ്ഥലങ്ങൾ യുഎഇയിൽ തന്നെയുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

ഏതൊക്കെ സ്ഥലങ്ങളാണ് അതെന്ന് നോക്കാം..

കൽബ കണ്ടൽ സെൻ്റർ

പച്ചപ്പ് നിറഞ്ഞ കാടുകളും അതിനു ചുറ്റുമുള്ള വെള്ളവും ഉള്ള കൽബ കണ്ടൽ സെൻ്റർ ഈ വേനൽക്കാലത്ത് ശാന്തതയും തണലും തണുപ്പും നൽകുന്ന അപൂർവ സ്ഥലമാണ്. സന്ദർശകർക്ക് മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കും. എട്ട് മീറ്റർ വരെ ഉയരമുള്ള മരങ്ങളുള്ള യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന കണ്ടൽ വനം കൂടിയാണിത്. ഇവിടെ പക്ഷികൾ, ഞണ്ടുകൾ, പച്ച ആമകൾ, മത്സ്യങ്ങൾ എന്നിവ കാണാനും സാധിക്കും.

അൽ ഐൻ ഒയാസിസ്

യുണെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അൽ ഐൻ ഒയാസിസ് 1,200 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മനോഹരമായ, പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്. 1,47,000 ഈന്തപ്പനകളും 100-ലധികം വ്യത്യസ്ത സസ്യജാലങ്ങളും ഉള്ള ഈ മരുപ്പച്ചയിലേക്കുള്ള പ്രവേശനം സൗജന്യമാണ്, ചുട്ടുപൊള്ളുന്ന വേനലിൽ വളരെ ആവശ്യമായ ആശ്വാസം പ്രദാനം ചെയ്യുന്നു. സന്ദർശകർക്ക് ഫലജ് എന്നറിയപ്പെടുന്ന 1000 വർഷം പഴക്കമുള്ള പുരാതന ജലസേചന സമ്പ്രദായത്തെക്കുറിച്ചും കൂടുതലറിയാൻ കഴിയും.

ഷാജർ, ഷാർജ

വേനൽക്കാലത്തിൻ്റെ കൊടുമുടിയിൽ നൂറുകണക്കിന് മരങ്ങളുടെ തണലിലൂടെ നടക്കുന്നതിനെക്കുറിച്ചൊന്ന് സങ്കൽപ്പിക്കുക. അതാണ് ആരാദയുടെ തനത് നഴ്സറിയായ ഷാജർ വാഗ്ദാനം ചെയ്യുന്നത്. 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ സ്ഥലം. വിവിധ ഇനത്തിൽപ്പെടുന്ന 1,30,000 മരങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ നഴ്സറികളിൽ ഒന്നാണ്. ഈ നഴ്സറിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. ഷാജർ സന്ദർശകർക്ക് പ്രദേശത്ത് വിവിധ മരങ്ങൾ എങ്ങനെ വളരുന്നു എന്ന് അറിയാനുള്ള അവസരം നൽകുന്നു.

ഹത്ത ഫലജ്

587 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ സന്ദർശകർക്ക് ഹെൽമറ്റും ബൂട്ടും ധരിച്ച് നടക്കാം.ഒരാൾക്ക് 49 ദിർഹം ആമ് പ്രവേശന ഫീസായി വരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy