യുഎഇയിൽ ഓഫറിൻ്റെ പെരുമഴ!!! കൂടുതൽ വിവരങ്ങൾ ഇങ്ങനെ

യുഎഇയിൽ വേനൽക്കാലം ആഘോഷമാക്കാൻ സമ്മാനപ്പെരുമഴയുമായി ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്). ഈ വരുന്ന വെള്ളിയാഴ്ചയാണ് ഓഫർ പെരുമഴ ആരംഭിക്കുന്നത്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്മെന്റിൻ്റെ (ഡിഎഫ്ആർഇ) നേതൃത്വത്തിലുള്ള 27-ാം പതിപ്പ് സെപ്റ്റംബർ ഒന്നുവരെയാണ് നീണ്ട് നിൽക്കുന്നത്. ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത് അഞ്ചുകോടി ദിർഹം, സ്വർണ്ണം, ആഡംബരവാഹനങ്ങൾ, താമസ പാക്കേജുകൾ എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങളാണ്. 65 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ഡിഎസ്എസ് ഒരുക്കിയിട്ടുള്ളത്. ഇനോകിൻ്റെ സഹകരണത്തോടെ ഡിഎഫ്ആർഇ പ്രധാനപ്പെട്ട രണ്ടുനറുക്കെടുപ്പുകൾ സംഘടിപ്പിക്കും. ഇനോക് പെട്രോൾ സ്റ്റേഷനുകളിലോ ഡിഎസ്എസിൻ്റെ ഭാഗമായ മാളുകളിലോ 50 ദിർഹം ചെലവഴിക്കുന്നവർക്ക് നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. ആഴ്ചതോറും നടത്തുന്ന നറുക്കെടുപ്പിലൂടെ ഭാ​ഗ്യസാലികൾക്ക് അഞ്ചുലക്ഷം ദിർഹം സമ്മാനമായി നൽകും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

കൂടാതെ, ഓഗസ്റ്റ് 16 വരെ നടക്കുന്ന ഡിഎസ്എസ് മെഗാ റാഫിളിലൂടെ എട്ട് ഭാഗ്യശാലികൾക്ക് മിനി കൂപ്പറുകൾ സ്വന്തമാക്കാം. ഡിഎസ്എസ് കാലയളവിൽ മാജിദ് അൽ ഫുത്തൈം, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, വാഫി മാൾ എന്നിവിടങ്ങളിൽ 300 ദിർഹം ചെലവഴിക്കുന്നവർക്ക് കോടീശ്വരനാകാനും ലെക്സസ് കാറുകൾ സമ്മാനമായി നേടാനും അവസരമുണ്ട്. ജൂലൈ രണ്ടുമുതൽ ഓഗസ്റ്റ് നാലുവരെ നടക്കുന്ന ഡിഎസ്എസ് ഡെയ്‌ലി സർപ്രൈസുകളിൽ സ്പോർട്‌സ് ഉപകരണങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, വസ്ത്രം എന്നിവയിൽ ആകർഷകമായ ഓഫറുകൾ ലഭിക്കും. ഡെയ്‌ലി സർപ്രൈസുകളുടെ വിശദവിവരങ്ങൾ 24 മണിക്കൂർ മുൻപ് മാത്രമായിരിക്കും പുറത്തുവിടുക. ദുബായ് ജ്വലറി ഗ്രൂപ്പിലെ തിരഞ്ഞെടുത്ത 150 ജൂവലറികളിൽ നിന്ന് ജൂലായ് 15 വരെ വജ്രം, മുത്ത് ആഭരണങ്ങൾ വാങ്ങുന്നവർക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. കൂടാതെ ചില ജ്വലറികളിൽ നിന്ന് ഒരു നെക്‌ലേസ്‌ വാങ്ങുന്നവർക്ക് മറ്റൊന്ന് തികച്ചും സൗജന്യമായും ലഭിക്കും.

ഓഗസ്റ്റിൽ മാളുകളിൽ ബാക്ക്-ടു-സ്കൂൾ ക്യാമ്പയിൻ ആരംഭിക്കും. 200 ദിർഹം ചെലവാക്കിക്കൊണ്ട് ഒരുലക്ഷം ദിർഹം വരെ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് ക്യാമ്പയിൻ വാഗ്ദാനം ചെയ്യുന്നത്. മോദേഷ് വേൾഡിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രതിവാരം 25000 ദിർഹവും മെഗാ സമ്മാനമായി 2,50,000 ദിർഹവും സമ്മാനമായി നേടാം. ബാക്ക്-ടു-സ്കൂൾ ക്യാമ്പയിനിൻ്റെ ഭാഗമായി 25 പേർക്ക് 20,000 ദിർഹം വീതമുള്ള സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 25 ദിവസം, 25 സർപ്രൈസുകൾ എന്ന ക്യാമ്പയിനിലൂടെ റോക്‌സി സിനിമാസും ഡിഎസ്എസിൻ്റെ ഭാഗമാകും. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ ഒന്നുവരെ നടക്കുന്ന സമ്മർ റസ്റ്ററന്റ് വീക്കിൽ 50 മികച്ച റസ്റ്ററന്റുകളിൽ രുചിവൈവിധ്യത്തോടൊപ്പം ആകർഷകമായ കിഴിവുകളും ആസ്വദിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy