റേസിംഗ് ക്രെസ്; അസേർബൈജാനിൽ ഷൂട്ടിനു പോയ തല യു എ ഇ യിൽ

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ വാഹനങ്ങളോടും യാത്രകളോടും ഭ്രമം കേറിയവരിൽ പ്രധാനിയാണ് അജിത്ത്. ഒരു വര്‍ഷത്തില്‍ അഭിനയിക്കുന്നതിനെക്കാളധികം ദിവസവും യാത്രകൾക്കായാണ് ചെലവഴിക്കുന്നത്. വിടാമുയര്‍ച്ചി സിനിമയുടെ ഷൂട്ടിം​ഗിനായി അസർബൈജാനിലേക്ക് ഷൂട്ടിം​ഗിനായി പോയിരിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ഫൈനല്‍ ഷെഡ്യൂളാണ് അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്യേണ്ടത്.
എന്നാൽ ഇപ്പോൾ അജിത്ത് ദുബായില്‍ റേസിങ് കാറില്‍ ടെസ്​റ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞിരിക്കുന്നത്. എഫ്​ഐഎ ലൈസന്‍സ്​ഡ് ട്രാക്കിലാണ് റേസിം​ഗ് നടത്തുന്നത്. ജൂണ്‍ 22ന് താരം ദുബായ് വിട്ടെന്നും അസര്‍ബൈജാനിലേക്ക് തിരിച്ചെന്നും റിപ്പോർട്ടുണ്ട്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ, അര്‍ജുന്‍, ആരവ്, രാഗിന കസാന്‍ഡ്ര എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യും.

2010ല്‍ അജിത്ത് എംആര്‍എഫ് റേസിങ് സീരിസില്‍ പങ്കെടുത്തിരുന്നു. മുംബൈ, ചെന്നൈ, ഡല്‍ഹി, ജര്‍മനി, മലേഷ്യ എന്നിവടങ്ങളിലെ സര്‍ക്യൂട്ടുകളിലും മല്‍സരിച്ചിട്ടുണ്ട്. ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പില്‍ അര്‍മാന്‍ ഇബ്രാഹിം, പാര്‍ഥിവ സുരേഷേരന്‍ എന്നിവര്‍ക്കൊപ്പവും അദ്ദേഹം മല്‍സരിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy