യുഎഇയിൽ കനത്ത ചൂട്, താപനില 50 ഡി​ഗ്രിയിലേക്ക്; കരുതലുണ്ടാകണം

യുഎഇയിൽ വേനൽച്ചൂട് ശക്തമാകുന്നു. താപനില 50 ഡി​ഗ്രിയിലേക്കടുത്തു. വെ​ള്ളി​യാ​ഴ്ച അ​ബൂ​ദ​ബി അ​ൽ ദ​ഫ്​​റ​യി​ലെ മ​സൈ​റ​യി​ൽ ഈ ​സീ​സ​ണി​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ ചൂ​ട്​ രേ​ഖ​​പ്പെ​ടു​ത്തി. 49.9 ഡി​ഗ്രി​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച 3.15ന്​ ​രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ​ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 90 ശതമാനത്തിന് മുകളിൽ ഹുമിഡിറ്റിയും പ്രവചിച്ചിരുന്നു. ഈ മാസം 21ന് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലായിരുന്നു. വേനൽക്കാല അറുതി ആരംഭിക്കുന്നതോടെ രാജ്യത്ത് ചൂട് ഉയർന്ന നിലയിലെത്തി തുടങ്ങും. ജൂ​ലൈ പ​കു​തി​യോ​ടെ തു​ട​ങ്ങി ആ​ഗ​സ്റ്റ്​ അ​വ​സാ​നം വ​രെ​യാ​ണ്​ ഏ​റ്റ​വും ശ​ക്ത​മാ​യ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടുക.

ചൂട് കൂടുന്നതിനാൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഉ​ച്ച 12.30 മു​ത​ൽ 3.00 വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ നി​രോ​ധ​നമുണ്ട്. പകൽ സമയങ്ങളിൽ പുറത്തുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടരുതെന്നും വിദ​ഗ്ധർ നിർദേശിക്കുന്നുണ്ട്. ചൂട് മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാ​ഗ്രത പാലിക്കണമെന്നും കൂടുതൽ വെള്ളം കുടിക്കണമെന്നും ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy