യുഎഇയിൽ മലയാളി വിദ്യാർത്ഥി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു

യുഎഇയിൽ മലയാളി വിദ്യാർത്ഥി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബുദാബിയിലെ വീടി​ന്റെ കോണിപ്പടി ഇറങ്ങവെ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം മൂലം മരിക്കുകയുമായിരുന്നു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബുദാബി യൂനിവേഴ്സിറ്റി ഇന്‍റർനാഷനൽ അക്രെഡിറ്റേഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖി​ന്റെ മകനാണ്. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങൾ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy