ബലിപെരുന്നാൾ അവധി ദിനത്തിൽ യുഎഇയിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയത്തിൽ മാറ്റം

ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയം പുനഃക്രമീകരിച്ചു. പാർക്കുകളുടെയും പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സമയമാണ് പുനഃക്രമീകരിക്കുകയും ഇവിടങ്ങളിൽ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. ​റസി​ഡ​ൻ​ഷ്യ​ൽ പാ​ർ​ക്കു​ക​ൾ രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കും. സ​അ​ബീ​ൽ, അ​ൽ ഖോ​ർ, അ​ൽ മം​സാ​ർ, അ​ൽ സ​ഫ, മു​ഷ്​​രി​ഫ്​ പാ​ർ​ക്കു​ക​ൾ രാ​വി​ലെ എ​ട്ട്​ മു​ത​ൽ 11 മ​ണി​വ​രെ പ്രവർത്തിക്കും. മു​ഷ്ക​രി​ഫ്​ പാ​ർ​ക്കി​ലെ ബൈ​ക്ക്​ ട്രാ​ക്ക്, ന​ട​പ്പാ​ത എ​ന്നി​വ രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഏ​ഴു മ​ണി​വ​രെയും ഖു​റാ​നി​ക്​ പാ​ർ​ക്ക്​ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. കേ​വ്​ ഓ​ഫ്​ മി​റാ​ക്കി​ൾ, ഗ്ലാ​സ്​ ഹൗ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം രാ​വി​ലെ ഒ​മ്പ​തി​നും രാ​ത്രി 8.30 ഇ​ട​യി​ലാ​യി​രി​ക്കും. ദുബായ് ഫ്രെയിം രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യും ചി​ൽ​ഡ്ര​ൻ​സ്​ പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ന സ​മ​യം​ ഉ​ച്ച​ക്ക്​ ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യുമായിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy