പേഴ്സണൽ ലോൺ നിബന്ധനകൾ കർശനമാക്കുന്നു

രാജ്യത്തെ പേഴ്സണൽ ലോൺ നിബന്ധനകൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അൺസെക്യൂർഡ് വിഭാഗത്തിൽ പെട്ട വായ്പകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം വായ്പാനിയന്ത്രണം നടത്തിയിരുന്നു. ഇതിൽ ഫലമുണ്ടായ സാഹചര്യത്തിലാണ് കൂടുതൽ നടപടികൾക്കുള്ള നീക്കം. ബാങ്കുകളിലെ സുരക്ഷിതമല്ലാത്ത വായ്പകളുടെ നിയന്ത്രണം കർക്കശമാക്കുന്നതിനൊപ്പം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകളിലും നിയന്ത്രണങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ പേഴ്സണൽ ലോൺ അടക്കമുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടും.

യാതൊരു തരത്തിലുള്ള ​ഗ്യാരണ്ടിയോ ഈടോ നൽകാതെ തന്നെ വായ്പ ലഭ്യമാക്കുന്നതിനെയാണ് അൺസെക്യൂർഡ് അഥവാ സുരക്ഷിതമല്ലാത്ത വായ്പ എന്ന് പറയുന്നത്. പേഴ്സൺ ലോണും ക്രെഡിറ്റ് കാർഡ് വായ്പയും ആണ് ഇതിൽ പ്രധാനം. എന്നാൽ ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്ക് ഈട് നൽകുന്നതിനാൽ തിരിച്ചടവ് മുടങ്ങിയാൽ ആസ്തി വിറ്റ് വായ്പ തിരിച്ചുപിടിക്കാൻ ബാങ്കിനു സാധിക്കുമെന്നതിനാൽ അത്തരം വായ്പകൾ സുരക്ഷിതമാണ്. എന്നാൽ അൺസെക്യൂർഡ് വായ്പകളിൽ തിരിച്ചടവിൽ മുടക്കം വരുത്തിയാൽ ബാങ്കിന് വായ്പ തിരിച്ചുപിടിക്കൽ സാധ്യമല്ല. അതിനാൽ തന്നെ ഇത്തരം വായ്പകൾക്ക് പലിശ കൂടുതലായിരിക്കും. ഏതെങ്കിലും തിരിച്ചടവ് മുടങ്ങിയാൽ കൂട്ടുപലിശയടക്കം വൻ തുക പലിശയിനത്തിൽ നൽകേണ്ടി വരും.

കഴിഞ്ഞ വർഷം നവംബറിൽ അൺസെക്യൂർഡ് വായ്പകളുടെ റിസ്ക് വെയ്റ്റ് 100ശതമാനത്തിൽ നിന്ന് 125 ശതമാനമാക്കുകയും ബാങ്കുകളുടെ വ്യക്തിഗത വായ്പകൾക്ക് പുറമേ എൻബിഎഫ്സികളുടെ റീടെയ്ൽ ലോണുകൾക്കും ഇതു ബാധകമാക്കുകയും ചെയ്തിരുന്നു. ഇതി​ന്റെ ഫലമായി ഇത്തരം വായ്പകളുടെ വളർച്ചാ നിരക്ക് മുൻ വർഷത്തേക്കാൾ കുറയുകയും ചെയ്തു. 2024 ഏപ്രിൽ 19 വരെയുള്ള കണക്കു പ്രകാരം ബാങ്കുകളുടെ വ്യക്തിഗത വായ്പകൾ 19.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ മുൻവർഷം ഇത് 25.7 ശതമാനം ആയിരുന്നു. എൻബിഎഫ്സികളുടെ വായ്പ വളർച്ച 14.6 ശതമാനമാണ്. അതായത് വർധനയുടെ ശതമാനക്കണക്ക് കുറഞ്ഞെങ്കിലും സുരക്ഷിതമല്ലാത്ത വായ്പകൾ കാര്യമായി തന്നെ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷിതമല്ലാത്ത വായ്പകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy