6000 പേർക്ക് തൊഴിലവസരം…. പക്ഷെ ജോലിക്ക് ആളെ കിട്ടാനില്ല

കേരളത്തിൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുന്ന എന്ന വാർത്തകളായിരുന്നു ഇതുവരെ സമൂഹത്തിൽ ഇടം പിടിച്ചിരുന്നത്. എന്നാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നൽകിയിട്ടും അതിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത് എന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനു കീഴിലുള്ള ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഒരു വർഷത്തിനിടെ വിവിധ വാണിജ്യ–വ്യവസായ സ്ഥാപനങ്ങൾ തേടിയെത്തിയത് ആറായിരത്തിലധികം ഉദ്യോഗാർഥികളെ ആയിരുന്നു. എന്നാൽ അവർക്ക് ലഭിച്ചത് 687 പേരെ മാത്രമാണ്. ഓരോ വർഷത്തിലും ആയിരക്കണക്കിനു യുവാക്കൾ ജില്ലയിൽ നിന്നു വിവിധ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നുണ്ടെങ്കിലും അതിൽ 10% പേർ പോലും ജില്ലയിൽ ജോലി ചെയ്യാൻ തയാറാകുന്നില്ല എന്നതാണ് ഒരു സത്യം. ഒന്നുകിൽ ഉപരിപഠനത്തിനു പോകും. അല്ലെങ്കിൽ കൊച്ചി, ബെംഗളൂരു പോലെയുള്ള സിറ്റികളിലേക്കു ജോലിക്കായി ചേക്കേറുന്ന കാഴ്ചയാണ് കാണുന്നത്.. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

കണ്ണൂരിൽ ഒരു വർഷത്തിനിടെ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ 36 തൊഴിൽ മേളകളാണ് നടത്തിയത്. അതിലെല്ലാം പങ്കെടുത്ത 90 സ്ഥാപനങ്ങളിൽ ആറായിരത്തിലധികം തൊഴിലവസരങ്ങളുണ്ടായിരുന്നു. മെഡിക്കൽ, പാരാ മെഡിക്കൽ, അധ്യാപനം, അക്കൗണ്ടിങ്, ഓട്ടമൊബീൽ (ഇലക്ട്രിക്, മെക്കാനിക്കൽ), ഓഫിസ് അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ് എന്നിങ്ങനെ മിക്ക മേഖലയിലേക്കും ആളെ ആവശ്യമുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെയും മംഗളൂരുവിലെയും സ്ഥാപനങ്ങളാണ് ഉദ്യോഗാർഥികളെ തേടിയെത്തിയിരുന്നത്. 1600 ഉദ്യോഗാർഥികളാണ് അഭിമുഖത്തിനെത്തിയിരുന്നത്. അതിൽ 687 പേർക്കു ജോലി ലഭിച്ചു.

കമ്പനികൾക്ക് ആവശ്യത്തിന് ആളെ ലഭിക്കാതായതോടെ മറ്റു ജില്ലകളിലേക്ക് പോകുകയായിരുന്നു. പത്താം ക്ലാസ് ജയിച്ചവർ മുതൽ എഞ്ചിനീയറിങ് കഴിഞ്ഞവരെ വരെ കമ്പനികൾക്ക് ആവശ്യമുണ്ടായിരുന്നു. ഉദ്യോഗാർഥികളെ ലഭിക്കാത്തതിനു പുറമേ, അഭിമുഖങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ആശയവിനിമയ കഴിവില്ലാത്തതും ഇംഗ്ലിഷ് കൈകാര്യം ചെയ്യാൻ അറിയാത്തതും സ്ഥാപനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അഭിമുഖത്തിനെത്തിയ പകുതിയിലേറെ പേർ പരാജയപ്പെടാൻ കാരണം ആശയവിനിമയപാടവം ഇല്ലാത്തതായിരുന്നു.

സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉദ്യോഗാർഥികളെ കണ്ടെത്താൻ വേണ്ടിയാണ് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള നടത്തുന്നത്. ഇതുകൂടാതെ കമ്പനികൾക്ക് വേണ്ട ഉദ്യോഗാർഥികൾക്കായി പ്രത്യേകം അഭിമുഖം നടത്താനും സിവിൽ സ്റ്റേഷനിലുള്ള ഓഫിസിൽ സൗകര്യമുണ്ട്. അങ്ങനെയെത്തുന്ന പല സ്ഥാപനങ്ങൾക്കും ആവശ്യത്തിന് ആളെ ലഭിക്കാറില്ല. ജാ‍ർഖണ്ഡിൽ മലയാളികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രണ്ടുമാസം മുൻപ് അധ്യാപകരെ അന്വേഷിച്ചെങ്കിലും ആവശ്യത്തിന് ആളെ കിട്ടിയിരുന്നില്ല. 25,000–40,000 രൂപയായിരുന്നു ശമ്പളം. സയൻസ് വിഷയത്തിലേക്കുള്ള അധ്യാപകരെയാണ് ലഭിക്കാതിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

2 Comments

  1. Emmar ഗ്രൂപ്പിൽ തൊഴിൽ അവരങ്ങൾ ഉണ്ടെന്നും ലിങ്കിൽ അപേക്ഷിക്യാനും പറയുന്നുണ്ട്.
    പക്ഷെ ലിങ്ക് കൊടുത്തിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy