യുഎഇയിൽ മഴ ഉടൻ പെയ്തേക്കും

യുഎഇയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴ പെയ്തേക്കും. വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുവെ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. കൂടാതെ കിഴക്കൻ മേഖലകളിൽ ചില മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ പൊതുവെ ചൂടിന് ആശ്വാസമുണ്ടായിരിക്കുമെന്നും കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചു. ജൂൺ 8,9 തീയതികളിലായാണ് മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വിദ​ഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ജൂൺ മാസത്തിൽ ആദ്യ ദിവസങ്ങളിലെ പോലെ താപനില സ്ഥിരതയുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy