Advertisment

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി

Advertisment

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം, ജൂണ്‍ 7 വെള്ളിയാഴ്ച, നിലവിലെ ഹിജ്റി വര്‍ഷമായ 1445 ലെ ദു അല്‍ ഹിജ്ജ മാസത്തിന്റെ തുടക്കമായിരിക്കും. തല്‍ഫലമായി ഈദ് അല്‍ അദ്ഹയുടെ ആദ്യ ദിവസം ജൂണ്‍ 16 ഞായറാഴ്ച ആചരിക്കപ്പെടും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സണ്‍ റിസര്‍ച്ച് ലബോറട്ടറി നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ ഈജിപ്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്ട്രോണമിക്കല്‍ ആന്‍ഡ് ജിയോഫിസിക്കല്‍ റിസര്‍ച്ച് പ്രസിഡന്റ് ഡോ. താഹ റബീഹ് ആണ് അറിയിച്ചത്. ദുല്‍ ഹിജ്ജയുടെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ജൂണ്‍ 6 വ്യാഴാഴ്ച കെയ്റോ സമയം ഉച്ചകഴിഞ്ഞ് 2:39 ന് ജനിക്കുമെന്ന് ഡോ റബീഹ് പ്രസ്താവനയില്‍ വിശദീകരിച്ചു.
മക്കയുടെ ആകാശത്ത് 11 മിനിറ്റും കെയ്റോയില്‍ സൂര്യാസ്തമയത്തിന് ശേഷം 18 മിനിറ്റും ചന്ദ്രക്കല ദൃശ്യമാകും, ഇത് കാഴ്ച ദിനം എന്നറിയപ്പെടുന്നു. ഈജിപ്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍, സൂര്യാസ്തമയത്തിനു ശേഷം 12 മുതല്‍ 20 മിനിറ്റ് വരെയുള്ള കാലയളവില്‍ ചന്ദ്രക്കല ദൃശ്യമാകും.
നിരവധി അറബ്, ഇസ്ലാമിക തലസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും ആകാശത്ത് സൂര്യാസ്തമയത്തിന് ശേഷം 1 മുതല്‍ 28 മിനിറ്റ് വരെയുള്ള കാലയളവില്‍ ചന്ദ്രക്കല ദൃശ്യമാകുമെന്നും ഡോ റബീഹ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ക്വാലാലംപൂരിലും ജക്കാര്‍ത്തയിലും, സൂര്യാസ്തമയത്തിന് യഥാക്രമം 9, 14 മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്തമിക്കും. അതിനാല്‍ അവ ഈ സ്ഥലങ്ങളിലെ ചന്ദ്രക്കലയെ അദൃശ്യമാക്കും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group