അവയവ മാഫിയയുടെ കളളക്കളികള്‍ വെളിപ്പെടുത്തി വീട്ടമ്മ; ‘വൃക്ക നല്‍കി, പണം ചോദിച്ചപ്പോള്‍ മുറിയിലടച്ചിട്ട് മര്‍ദ്ദനവും ലൈംഗിക ചൂഷണവും’

കേരളത്തിലെ അവയവ മാഫിയയുടെ കളളക്കളികള്‍ വെളിപ്പെടുത്തി വീട്ടമ്മ. തന്റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ദിവസങ്ങളോളം മുറിയിലച്ചിട്ട് മര്‍ദിച്ചെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു. ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി. വൃക്ക നല്‍കാന്‍ അനുമതിക്കായി ഓഫീസികളില്‍ പറയേണ്ടതെന്തെന്ന് റാക്കറ്റ് സംഘാംഗം പറഞ്ഞുപഠിപ്പിച്ചെന്നും വീട്ടമ്മ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
വൃക്ക വാങ്ങിയശേഷം എട്ടരലക്ഷം നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിഫലമായി കിട്ടിയത് മൂന്നര ലക്ഷം മാത്രമാണ്. ബാക്കി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി,ശാരീരികമായി ചൂഷണം ചെയ്തു. ബാക്കി തുക ചോദിച്ചപ്പോള്‍ ഭീഷണിയാണ്. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ് കുടുങ്ങുകയെന്നും പറഞ്ഞു. തന്റെ സാമ്പത്തിക പരാധീനതയാണ് റാക്കറ്റ് ഉപയോഗപ്പെടുത്തിയത്. വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധുവെന്ന് പറയാന്‍ പ്രേരിപ്പിച്ചു. അതല്ലെങ്കില്‍ ആ വീട്ടില്‍ ജോലി ചെയ്യുന്നതാണെന്ന് പറയും. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും പറയേണ്ടത് പറഞ്ഞ് പഠിപ്പിച്ചു.
തനിക്കറിയാവുന്ന 12 പേര്‍ വൃക്ക നല്‍കിയിട്ടുണ്ടെന്നും വീട്ടമ്മ വിശദീകരിച്ചു. ഒട്ടുമിക്ക പാവപ്പെട്ട കുടുംബങ്ങളെ എടുത്ത് നോക്കിയാല്‍ അതില്‍ ഒരാള്‍ക്കെങ്കിലും വ്യക്കയുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍കൊണ്ടാണ് ഇതിന് തുനിയുന്നതെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ പറയുന്നു. വ്യക്ക റാക്കറ്റിന്റെ കെണിയില്‍പ്പെട്ട എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് താന്‍ നേരിട്ട ദാരുണമായ അതിക്രമങ്ങളെ കുറിച്ച് പ്രതികരിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy